യാങ്കൂണ്‍: മ്യാന്‍മറില്‍ കത്തിപ്പടരുന്ന ആഭ്യന്തര കലാപത്തില്‍ മരണം 50 പിന്നിട്ടു. പ്രതിഷേധക്കാരെ വെടിവയ്ക്കരുതെന്ന് പട്ടാളത്തോട് അഭ്യര്‍ഥിക്കുന്ന കന്യാസ്ത്രിയുടെ ദൃശ്യം വൈറലാവുകയാണ്.
മുന്നോട്ട് നീങ്ങരുതെന്ന് പട്ടാളക്കാരോട് മുട്ടുകുത്തി നിന്ന് അപേക്ഷിക്കുന്ന കന്യാസ്ത്രീയാണ് ദൃശ്യങ്ങളിലുള്ളത്. പ്രതിഷേധിക്കുന്ന മനുഷ്യരുടെ വേദന തിരിച്ചറിഞ്ഞാണ് സ്വന്തം സുരക്ഷ അവഗണിച്ച് പട്ടാളത്തിന്റെ അടുത്തേയ്ക്ക് പോയതെന്ന് സിസ്റ്റര്‍ ആന്‍ റോസ മാധ്യമങ്ങളോട് പറഞ്ഞു.
Discussion about this post