ഡല്‍ഹി: മുതിര്‍ന്ന നേതാവ് പി.സി.ചാക്കോ കോണ്‍ഗ്രസ് വിട്ടു. നേതൃത്വം തുടര്‍ച്ചയായി തഴയുന്നുവെന്ന് ആരോപിച്ചാണ് ചാക്കോ പാർട്ടി വിട്ടത്. ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തിലാണ് ചാക്കോ കോണ്‍ഗ്രസില്‍ നിന്നുള്ള രാജിക്കാര്യം പ്രഖ്യാപിച്ചത്.
എ, ഐ ഗ്രൂപ്പുകളുടെ ഏകോപന സമിതി മാത്രമാണ് കേരളത്തിലുള്ളത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് സീറ്റുകളില്ല. എ ഗ്രൂപ്പിനും ഐ ഗ്രൂപ്പിനും മാത്രമേ സീറ്റുകളുള്ളൂ. പ്രദേശ് സെലക്ഷന് കമ്മിറ്റിയില്‍ സ്ഥാനാര്‍ഥികളുടെ പേര് റിപ്പോര്‍ട്ട് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചെയ്തിട്ടില്ല.
കേരളത്തില്‍ കോണ്‍ഗ്രസ് നേരിടുന്നത് കടുത്ത അപചയമാണ്. ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും മനസിലുള്ള പേരുകളാണ് സ്ക്രീനിങ് കമ്മിറ്റിയിലേക്ക് നല്‍കിയിട്ടുള്ളത്.
കോണ്‍ഗ്രസുകാരനായിരിക്കുക എന്നത് അഭിമാനകരമാണ്. എന്നഗല്‍, കേരളത്തിലിപ്പോള്‍ കോണ്‍ഗ്രസ് ഇല്ല. ഗ്രൂപ്പുകാരനായിരിക്കുക എന്നത് മാത്രമാണ് മുന്നിലുള്ള വഴി. അതിന് സാധിക്കാത്തത് കൊണ്ടാണ് രാജിവെക്കുന്നത്.
കേരളത്തിലെ ഗ്രൂപ്പ് പ്രവര്‍ത്തനത്തിന് ഹൈക്കമാന്‍റ് സുരക്ഷ നല്‍കുകയാണ്. ദേശീയ തലത്തില്‍ പാര്‍ട്ടിക്ക് ഇപ്പോള്‍ ഒരു നേതൃത്വമില്ല.
കഴിഞ്ഞ കുറച്ചുകാലമായി കോണ്‍ഗ്രസ് നേതൃത്വത്തിന് അനഭിമതനാണ് ചാക്കോ. ദേശീയ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന താന്‍ പിന്നീട് സംസ്ഥാന നേതൃത്വത്തിലേക്ക് മാറിയെങ്കിലും അര്‍ഹമായ പരിഗണന കിട്ടിയില്ലെന്നാണ് ചാക്കോയുടെ ആക്ഷേപം. നിയമസഭാ തെരഞ്ഞെടുപ്പില്‍ പരിഗണിക്കാതിരുന്നതും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തന്നോട് കൂടിയാലോചന നടത്തിയില്ലെന്നും ചാക്കോയ്ക്ക് ആക്ഷേപമുണ്ട്.
Discussion about this post