കണ്ണൂര്‍: സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജന്റെ വിമര്‍ശനത്തിന് മറുപടിയുമായി ശ്രീനിവാസന്.
”അല്പം പോലും ബുദ്ധിയില്ലാത്ത സമയത്തു ഞാന്‍ എസ്.എഫ്.ഐയോട് ആഭിമുഖ്യമുള്ള ആളായിരുന്നു. കുറച്ചുകൂടി ബുദ്ധിവെച്ചപ്പോള്‍ കെ.എസ്.യുക്കാരനായി. അല്പം കൂടി ബുദ്ധിയുണ്ടായപ്പോള്‍ എ.ബി.വി.പിക്കാരനായി. സാമാന്യബുദ്ധി വന്നപ്പോള്‍ ട്വന്റി 20ക്കാരനായി,” പി. ജയരാജന്റെ വിമര്‍ശനത്തിന് പിന്നാലെ ശ്രീനിവാസന് പറഞ്ഞു.
തനിക്ക് തോന്നിയാല്‍ ഇവിടെ നിന്നും മാറും. ഇന്ത്യന്‍ ഭരണഘടന അനുസരിച്ച് ഒരാള്‍ക്ക് എത്ര പാര്‍ട്ടിയിലും ചേരാം. ഇതെല്ലാം താത്ക്കാലികമാണ്. വേണമെങ്കില്‍ ഇനിയും മാറാനുള്ള മുന്നൊരുക്കമെന്ന് പറയാം എന്നും ശ്രീനിവാസന് കൂട്ടിച്ചേര്‍ത്തു.
ശ്രീനിവാസന് കൃത്യമായ രാഷ്ട്രീയ നിലപാടില്ലെന്നും ചാഞ്ചാട്ട നിലപാട് സ്വീകരിക്കുന്ന നടനാണ് അദ്ദേഹമെന്നുമാണ് ജയരാജന് പറഞ്ഞത്.
Discussion about this post