കാഞ്ഞങ്ങാട് മണ്ഡലത്തില്‍ റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍റെ സ്ഥാനാര്‍ഥിത്വത്തെ ചൊല്ലി സി.പി.ഐയില്‍ പൊട്ടിത്തെറി. സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം ബങ്കളം കുഞ്ഞികൃഷ്ണന്‍ എല്‍.ഡി.എഫ് കാഞ്ഞങ്ങാട് മണ്ഡലം കണ്‍വീനര്‍ സ്ഥാനം രാജിവച്ചു.
10 ബ്രാഞ്ച് കമ്മിറ്റികളും രണ്ട് ലോക്കല്‍ കമ്മിറ്റികളും ഇ.ചന്ദ്രശേഖരനെതിരെ രംഗത്തുണ്ട്. ചന്ദ്രശേഖരന് വേണ്ടിയുള്ള കാഞ്ഞങ്ങാട് മണ്ഡലം കണ്‍വന്‍ഷന്‍ 10 ബ്രാഞ്ച് സെക്രട്ടറിമാര്‍ ബഹിഷ്കരിച്ചു.
മടിക്കൈ, അമ്പലത്തുകര ലോക്കല്‍ കമ്മിറ്റികള്‍ക്ക് കീഴിലെ ബ്രാഞ്ച് സെക്രട്ടറിമാര്‍ രാജി സന്നദ്ധത അറിയിച്ചതായാണ് സൂചന. പാര്‍ട്ടിയില്‍ യാതൊരുവിധ പ്രശ്നങ്ങളും ഇല്ലെന്നും മണ്ഡലം കണ്‍വന്‍ഷനില്‍ ആരൊക്കെ പങ്കെടുത്തുവെന്ന് അറിയില്ലെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു.