പാലക്കാട്: നവജാത ശിശുവിനെ കവറിലാക്കി റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. വാളയാറിലാണ് സംഭവം. ദേശീയ പാതയില് ചുള്ളി മടപേട്ടക്കാടാണ് ദിവസങ്ങള് മാത്രം പ്രായമുള്ള പെണ്കുഞ്ഞിനെ ഉപേക്ഷിച്ച നിലയില് കണ്ടെത്തിയത്.
പ്ലാസ്റ്റിക് കവറില് പൊതിഞ്ഞ നിലയിലായിരുന്നു കുഞ്ഞ്. കുഞ്ഞിന്റെ അമ്മയെ പെരുമ്പാവൂരിൽ നിന്നും പൊലീസ് പിടികൂടി. പശ്ചിമ ബംഗാൾ സ്വദേശിയാണ് ഇവരെന്നും ഇതര സംസ്ഥാന തൊഴിലാളികളെ എത്തിക്കുന്ന ബസ്സിലാണ് അമ്മയും സംഘവുമെത്തിയതെന്നും പൊലീസ് അറിയിച്ചു.
പ്രസവിച്ച് മണിക്കൂറുകള്ക്കകമാണ് അമ്മ കുഞ്ഞിനെ ഉപേക്ഷിച്ചത്. കുറ്റിക്കാട്ടില് നിന്ന് കുഞ്ഞിന്റെ കരച്ചില് കേട്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. കുഞ്ഞ് നിലവിൽ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. അങ്കമാലി പൊലീസാണ് അമ്മയെ കസ്റ്റഡിയിലെടുത്തത്.












