കൊല്ലം: സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി കൊല്ലത്ത് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയ്ക്ക് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ഡിസിസിയില്‍ കൂട്ട രാജി. രണ്ടു ബ്ലോക്ക് പ്രസിഡന്റുമാരും മണ്ഡലം പ്രസിഡന്റുമാരും രാജിവച്ചു.
നേരത്തെ, പി സി വിഷ്ണുനാഥിന് എതിരെ മണ്ഡലത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോസ്റ്റര്‍ പതിച്ചിരുന്നു. കോണ്‍ഗ്രസിന്റെ കോട്ടയായിരുന്ന ചെങ്ങന്നൂരില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അടിവേരു മാന്തിയ പി സി വിഷ്ണുനാഥ് എന്ന ദേശാടനക്കിളിയെ കൊല്ലത്ത് കെട്ടിയിറിക്കരുത് എന്നായിരുന്നു പോസ്റ്റര്‍.
Discussion about this post