കൊല്‍ക്കത്ത: പുരോഹിത ജീവിതം വിട്ട് ബംഗാളില്‍ കത്തോലിക്ക വൈദികന്‍ ബിജെപിയില്‍ ചേര്‍ന്നു. സഭയിലെ മുതിര്‍ന്ന പുരോഹിതനും ലയോള ഹൈസ്‌കൂള്‍ പ്രിന്‍സിപ്പലുമായ റോഡ്‌നി ബോര്‍ണിയോയാണ് ബിജെപിയില്‍ എത്തിയത്. ബിജെപി ഉപാധ്യക്ഷന്‍ മുകുള്‍ റായുടെ സാന്നിധ്യത്തില്‍ ചൊവ്വാഴ്ച അദേഹം അംഗത്വം സ്വീകരിച്ചു.
22 വര്‍ഷം ചര്‍ച്ച് മുഖാന്തരമാണ് ജനസേവ നടത്തിയത്, എന്നാല്‍ ഇനി ജനമധ്യത്തില്‍ ഇറങ്ങി പ്രവര്‍ത്തിക്കാന്‍ ഒരുങ്ങുകയാണെന്ന് അദേഹം പറഞ്ഞു.
സഭയുടെയും ആര്‍ച്ച് ബഷപ്പിന്റെയും അനുവാദത്തോടെയാണ് ബോര്‍ണിയോ പാര്‍ട്ടിയില്‍ ചേര്‍ന്നത്. ബോര്‍ണിയോ വൈദിക ജീവിതം ഉപേക്ഷിച്ചതില്‍ താന്‍ ദുഖിതനാണ്, എന്നിരുന്നാലും പാര്‍ട്ടി ചേരണമെന്ന അദേഹത്തിന്റെ ആഗ്രഹത്തെ എതിര്‍ക്കാനില്ല എന്നാണ് ആര്‍ച്ച് ബിഷപ്പ് ഡിസൂസ പ്രതികരിച്ചത്.
Discussion about this post