മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമ്മടത്ത് സി കെ പത്മനാഭനെയാണ് ബിജെപി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിൽ 115 സീറ്റുകളിൽ ബിജെപി മത്സരിക്കും. ബാക്കി സീറ്റുകളിൽ ഘടകകക്ഷികൾ മത്സരിക്കും. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ കോന്നിയിലും മഞ്ചേശ്വരത്തും മത്സരിക്കും.
മെട്രോമാൻ ഇ ശ്രീധരൻ-പാലക്കാട് മണ്ഡലത്തിൽ നിന്നാണ് മത്സരിക്കുന്നത്. കുമ്മനം രാജശേഖരൻ-നേമം, സുരേഷ്ഗോപി-തൃശൂർ, നടൻ കൃഷ്ണകുമാർ-തിരുവനന്തപുരം. ധർമ്മടത്തെ പിണറായി വിജയനെതിരെ സി കെ പത്മനാഭനാണ് സ്ഥാനാർത്ഥി. പി കെ കൃഷ്ണദാസ്- കാട്ടാക്കട, ഡോ. ജേക്കബ് തോമസ്-ഇരിങ്ങാലക്കുട, മാനന്തവാടി-മണിക്കുട്ടൻ, അൽഫോൺസ് കണ്ണന്താനം-കാഞ്ഞിരപ്പള്ളി, എം ടി രമേശ്- കോഴിക്കോട്, കാലിക്കറ്റ് മുൻ വൈസ് ചാൻസലർ ഡോ. അബ്ദുൾ സലാം-തിരൂർ എന്നിങ്ങനെയാണ് പ്രധാന മണ്ഡലങ്ങളും സ്ഥാനാർത്ഥികളും.
Discussion about this post