പത്തനംതിട്ട: മത്സരിക്കുന്ന രണ്ട് മണ്ഡലങ്ങളിലും പറന്നെത്താൻ ഹെലികോപ്ടറിൽ പ്രചാരണം നയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മഞ്ചേശ്വരത്ത് നിന്നും ഹെലികോപ്ടറിലെത്തിയ കെ സുരേന്ദ്രനെ ആവേശത്തോടെയാണ് കോന്നിയിലെ വോട്ടർമാർ സ്വീകരിച്ചത്. വൻ ജൻപങ്കാളിത്തമായിരുന്നു കെ സുരേന്ദ്രന്റെ റോഡ്ഷോയിൽ.
രണ്ട് ദിവസം ഇടവിട്ട് മഞ്ചേശ്വരത്ത് നിന്നും കോന്നിയിലെത്തി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമാവാനാണ് കെ സുരേന്ദ്രന് ഹെലികോപ്ടർ ഉപയോഗിക്കുന്നത്. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന്റെ ആഹ്ളാദം പങ്കു വെക്കാൻ മണ്ഡലത്തിലെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷനെ ചെണ്ട മേളങ്ങളുടെ അകമ്പടിയോടെ പുഷ്പവൃഷ്ടി നടത്തി തുറന്ന വാഹനത്തിലാണ് പ്രവർത്തകർ സ്വീകരിച്ചത്.
കോന്നിയിൽ നല്ല ജയപ്രതീക്ഷയുണ്ടെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. ശബരിമല വിഷയത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ച കെ സുരേന്ദ്രന് വലിയ ജനപിന്തുണയാണ് കോന്നിയിലുള്ളത്.
ഇടത് സ്ഥാനാർത്ഥിയായ ജനീഷ് കുമാറും യുഡിഎഫ് സ്ഥാനാർത്ഥി റോബിൻ പീറ്ററും സജീവമായി പ്രചാരണ രംഗത്തുണ്ട്.
Discussion about this post