കണ്ണൂര്‍: ആഗോള ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ ആശയം പ്രചരിപ്പിച്ച കേസില്‍ കണ്ണൂരില്‍ മൂന്നുപേര്‍ക്ക് എന്‍.ഐ.എ ഓഫീസിലെത്താന്‍ നോട്ടീസ് നല്‍കി. ഒരു കുടുംബത്തിലെ രണ്ട് സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ക്കാണ് എന്‍.ഐ.എ നോട്ടീസ് നല്‍കിയിട്ടുള്ളത്. ടെലിഗ്രാം, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ സമൂഹ മാദ്ധ്യമങ്ങള്‍ വഴി ഇവര്‍ ഐ.എസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യാന്‍ ശ്രമം നടത്തിയെന്നാണ് എന്‍.ഐ.എ പറയുന്നത്.
ഇവരുടെ താണയിലുള്ള വീട്ടില്‍ എന്‍.ഐ.എ റെയ്ഡ് നടത്തിയിരുന്നു. ലാപ്‌ടോപ്, മൊബൈല്‍ ഫോണുകള്‍, ഹാര്‍ഡ് ഡിസ്‌ക്, പെന്‍ഡ്രൈവ് എന്നിവ ഇന്നലെ നടത്തിയ റെയ്ഡില്‍ താണയിലെ വീട്ടില്‍ നിന്നും എന്‍ഐഎ പിടിച്ചെടുത്തിട്ടുണ്ട്.
ഇരുനില വീട്ടില്‍ അത്യന്തം ആര്‍ഭാടത്തോടെയാണ് ഈ കുടുംബങ്ങള്‍ കഴിഞ്ഞിരുന്നതെന്ന് സമീപവാസികള്‍ പറഞ്ഞു. ഇടയ്ക്ക് വിദേശത്തേക്ക് പോകാറുണ്ടെന്നും പറയുന്നു.
Discussion about this post