പാലക്കാട്: മോദിജിയുടെ നേതൃത്വത്തില്‍ ഇന്ത്യയുടെ ബാക്കി ഭാഗങ്ങള്‍ മുന്നേറുമ്പോള്‍ കേരളീയര്‍ അഴിമതിയിലും കെടുകാര്യസ്ഥതയിലും നിസ്സഹായരായി നില്‍ക്കുന്നുവെന്ന് മെട്രോമാൻ ഇ ശ്രീധരൻ. കേരളത്തിന്റെ പുരോഗതിയില്‍ താത്പര്യമില്ലാത്ത എല്‍ഡിഎഫും യുഡിഎഫും കേരളീയരെ മാറി മാറി ഭരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കേരളം വികസനത്തില്‍ വളരെ പിന്നിലാണെന്നും ബിജെപിക്കേ ഇതിന് ഒരു മാറ്റമുണ്ടാക്കാനാകൂവെന്നും ഇ ശ്രീധരൻ പറഞ്ഞു. നാല് ‘വി’കളാണ് തങ്ങളുടെ മുദ്രാവാക്യമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ബിജെപിക്കുള്ള നിങ്ങളുടെ ഓരോ വോട്ടും വികസനം, വ്യവസായം, വിദ്യാഭ്യാസം, വിശുദ്ധഭരണം എന്നീ നാല് ‘വി’കള്ക്കുള്ളതായിരിക്കുമെന്നും ശ്രീധരന് പറഞ്ഞു.
പിണറായിക്ക് എല്ലാം ഒറ്റക്ക് ചെയ്യണമെന്ന നിര്‍ബന്ധ ബുദ്ധിയാണെന്ന് ഇ ശ്രീധരൻ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഇടത് -വലത് മുന്നണികൾക്ക് സുസ്ഥിര വികസനം അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. കടം വാങ്ങി ക്ഷേമ പദ്ധതികൾ ചെയ്തിട്ട് കാര്യമില്ല. പ്രളയകാലത്ത് കേരള സർക്കാർ ഒന്നും ചെയ്തില്ലെന്നും ഇടത് സര്‍ക്കാരിന്റെ വികസനം കടലാസിൽ മാത്രമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Discussion about this post