ഇസ്ലാമാബാദ്: പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് കൊവിഡ് സ്ഥിരീകരിച്ചു. പാക് ആരോഗ്യ വകുപ്പ് മന്ത്രി ഫൈസൽ സുൽത്താൻ ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചു. രോഗം സ്ഥിരീകരിച്ച ഇമ്രാൻ വീട്ടിൽ സ്വയം നിരീക്ഷണത്തിലാണെന്നും പാക് ആരോഗ്യ മന്ത്രി വ്യക്തമാക്കി.
രണ്ട് ദിവസം മുൻപായിരുന്നു ഇമ്രാൻ ഖാൻ ചൈനീസ് കൊവിഡ് വാക്സിൻ സിനോഫോമിന്റെ ഒന്നാം ഡോസ് സ്വീകരിച്ചത്. രാജ്യത്തെ ജനങ്ങളെല്ലാം തന്നെ പോലെ വാക്സിൻ എടുക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചിരുന്നു. രാജ്യത്ത് കൊവിഡ് വ്യാപനം മൂന്നാം ഘട്ടത്തിലേക്ക് കടന്നതായും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഇമ്രാൻ പറഞ്ഞിരുന്നു.
മിക്ക ലോകരാജ്യങ്ങളിലെയും പോലെ പാകിസ്ഥാനിലും കൊവിഡ് വ്യാപനം അതിരൂക്ഷമാണെന്നാണ് റിപ്പോർട്ട്.
Discussion about this post