അയോധ്യ: അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിന്റെ ഭാഗമായി 1.15 ലക്ഷം ചതുരശ്ര അടി ഭൂമി വാങ്ങി ക്ഷേത്രം ട്രസ്റ്റ്. ശ്രീരാമ ക്ഷേത്രം നിർമ്മിക്കുന്നതിന് രണ്ട് കിലോമീറ്റർ അകലെയായാണ് ഭൂമി വാങ്ങിയിരിക്കുന്നത്. സുരക്ഷാ ഉദ്യോഗസ്ഥർക്കും ഭകതജനങ്ങൾക്കും താമസ സൗകര്യം ഒരുക്കുന്നതിന് വേണ്ടിയും ട്രസ്റ്റിന്റെ ആവശ്യത്തിന് വേണ്ടിയും ഈ ഭൂമി ഉപയോഗിക്കും.
രാംകോട്ട്, ടെഹ്രി ബസാർ പ്രദേശങ്ങളിൽ നിന്നാണ് ഭൂമി വാങ്ങിയിരിക്കുന്നത്. ചതുരശ്ര കിലോമീറ്ററിന് 690 രൂപ എന്ന നിരക്കിൽ 8 കോടി രൂപയ്ക്കാണ് ഭൂമി വാങ്ങിയതെന്ന് ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു. പരസ്പര സഹകരണത്തോടെ ചർച്ചകൾക്ക് ശേഷമാണ് ഭൂമി വാങ്ങിയിരിക്കുന്നതെന്ന് ട്രസ്റ്റ് സെക്രട്ടറി ചമ്പത് റായ് പറഞ്ഞു.
നിർദ്ദിഷ്ട എഴുപത് ഏക്കറിൽ നിന്നും 107 ഏക്കറായി ക്ഷേത്രത്തിന്റെ വിസ്തീർണ്ണം വർദ്ധിപ്പിക്കാൻ ട്രസ്റ്റ് തീരുമാനിച്ചിരുന്നു. ഇതിനായി മാർച്ച് ആദ്യ വാരം ട്രസ്റ്റ് 7285 ചതുരശ്ര അടി ഭൂമി കൂടി വാങ്ങിയിരുന്നു.









