തിരുവനന്തപുരം: കമ്മ്യൂണിസ്റ്റുകാരൻ മോശമായാൽ കെട്ട മുട്ട പോലെയെന്ന് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണൻ. പാർട്ടിക്കകത്തും പുറത്തും അവസരവാദികളുണ്ടെന്നും കോടിയേരി പറഞ്ഞു. പാർട്ടി വിട്ട സി പി എം, സിപിഐ നേതാക്കൾ മറ്റ് പാർട്ടികളിൽ ചേരുന്നതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു കോടിയേരി.
“കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് അകത്തും അവസരവാദികളുണ്ടാവും. ഈ വഞ്ചകന്മാർ ഈ നിലപാട് സ്വീകരിക്കുന്നതോടെ കമ്മ്യൂണിസ്റ്റുകൾ അല്ലാതായിക്കഴിഞ്ഞു. കമ്മ്യൂണിസ്റ്റുകാരൻ മോശമായാൽ, കെട്ട മുട്ട പോലെ വളരെ മോശമായിരിക്കും.” ഇതായിരുന്നു കോടിയേരിയുടെ വാക്കുകൾ.
ഇന്ത്യയിൽ മറ്റു സംസ്ഥാനങ്ങളിൽ ബി.ജെ.പിയെ തോൽപിക്കാൻ കോൺഗ്രസുമായി സഹകരിക്കുന്ന പാർട്ടിയാണ് സി.പി.എം. അത് രഹസ്യമായി എടുത്തതല്ല. പാർട്ടി കോൺഗ്രസ് ചർച്ച ചെയ്തെടുത്ത തീരുമാനമാണെന്നും മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കോടിയേരി സമ്മതിച്ചു.











