റായ്പുർ: ഛത്തീസ്ഗഢിൽ കമ്മ്യൂണിസ്റ്റ് ഭീകരാക്രമണം. ആക്രമണത്തിൽ അഞ്ച് ജവാന്മാർക്ക് വീരമൃത്യു. കുഴിബോംബ് സ്ഫോടനത്തിലാണ് ജവാന്മാർ വീരമൃത്യു വരിച്ചത്.
കമ്മ്യൂണിസ്റ്റ് ഭീകരരുടെ സ്വാധീന മേഖലയായ നാരായൺപുരിലായിരുന്നു സ്ഫോടനം. 27 സൈനികര്‍ സഞ്ചരിച്ച ബസ് സ്ഫോടനത്തില്‍ തകരുകയായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് 4.30ഓടെയായിരുന്നു സംഭവം.
ദോഡയിലെ വനത്തിനുള്ളിലായിരുന്നു സ്ഫോടനം. സ്ഫോടനത്തില്‍ 13 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.
സ്ഫോടനത്തിന്റെ ആഘാതത്തില്‍ ബസ് പാലത്തില്‍ നിന്നും മറിഞ്ഞുവെന്ന് നാരായൺപുർ പൊലീസ് പറഞ്ഞു. മാര്‍ച്ച് അഞ്ചിന് നടന്ന സ്ഫോടനത്തിലും ഒരു ജവാൻ വീരമൃത്യു വരിച്ചിരുന്നു.









