ഡൽഹി: രാജ്യാന്തര തലത്തിൽ കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമായ സാഹചര്യത്തിൽ ; അന്താരാഷ്ട്ര വിമാന സർവീസുകളുടെ വിലക്ക് വീണ്ടും നീട്ടി ഡിജിസിഎ. ഏപ്രില്‍ 30 വരെയാണ് വിലക്ക് നീട്ടിയിരിക്കുന്നത്. വന്ദേ ഭാരത് മിഷന്റെ ഭാഗമായുള്ള വിമാനങ്ങള്‍ക്കും ഷെഡ്യൂള്‍ ചെയ്ത വിമാനങ്ങള്‍ക്കും വിലക്ക് ബാധകമല്ല.
27 രാജ്യങ്ങളുമായി ഇന്ത്യ തയാറാക്കിയ ട്രാവല്‍ ബബിള്‍ പ്രകാരമുള്ള രാജ്യങ്ങളിലേക്ക് മാത്രമേ നിലവില്‍ വിമാന യാത്രക്ക് അനുമതിയുള്ളു. യുഎസ്, ജര്‍മനി, ഫ്രാന്‍സ് എന്നിവ ഉൾപ്പെടുന്ന 27 രാജ്യങ്ങളിലേക്കാണ് നിലവില്‍ ഇന്ത്യയിൽ നിന്നും യാത്രാനുമതിയുള്ളത്.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 2020 മാര്‍ച്ച് 23നാണ് വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കിയത്. തുടർന്നിങ്ങോട്ട് പല ഘട്ടങ്ങളിലായി വിലക്ക് നീട്ടുകയായിരുന്നു.
Discussion about this post