ഡൽഹി: രാജ്യത്തെ സാമ്പത്തിക രംഗം ശക്തമാണെന്ന് തെളിയിച്ച് ജിഎസ്ടി വരുമാന വളർച്ച. രാജ്യത്തെ വർധിച്ച സാമ്പത്തിക ഇടപെടലുകൾ നിമിത്തം ജി.എസ്.ടി. വരുമാനം ഒരുലക്ഷം കോടി രൂപ കടന്നതായി ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂർ ചൊവ്വാഴ്ച രാജ്യസഭയിൽ വ്യക്തമാക്കി.
കൊവിഡ് വ്യാപനം സൃഷ്ടിച്ച ആഘാതത്തിൽ നിന്നും കരകയറാൻ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ഉത്തേജന പദ്ധതികൾ കാരണമാണ് ഇത് സാദ്ധ്യമായതെന്ന് ചോദ്യോത്തര വേളയിൽ മന്ത്രി വ്യക്തമാക്കി.
2020 ഒക്ടോബർ മുതൽ ജി.എസ്.ടി. വരുമാനം തുടർച്ചയായി ഒരുലക്ഷം കോടിക്കു മുകളിലാണ്. ജി.എസ്.ടി. വരുമാനത്തിൽ വൻ വർദ്ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇ-വേ ബില്ലുകളുടെ വിവരങ്ങളും കണക്കുകളും പരിശോധിച്ചാൽ സാമ്പത്തിക പ്രവർത്തനങ്ങൾ വർധിച്ചത് വ്യക്തമാകും. ഈ കാലയളവിൽ ജി.എസ്.ടി. വരുമാനം കഴിഞ്ഞ സാമ്പത്തിക വർഷത്തെ ഇതേ കാലയളവിലുള്ളതിനെക്കാൾ കൂടുതലാണെന്നും കേന്ദ്ര മന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post