ചെന്നൈ: ബിനാമി ഇടപാടിലൂടെ ചിദംബരം 223 കോടിയുടെ കള്ളപ്പണമുണ്ടാക്കിയെന്നും,നേതൃചികിത്സാ ശൃംഖലയായ വാസന്‍ ഐ കെയര്‍ ചിദംബരത്തിന്റെ ബിനാമി സ്വത്താണെന്നും ഗുരുമൂര്‍ത്തി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി ആരോപിച്ചു.
മൊറിഷ്യസിലും സിംഗപ്പൂരിലുമായി പ്രവര്‍ത്തിക്കുന്ന ജെ ഡി ഗ്രൂപ്പ് എന്ന കമ്പനിയുടെ പേരില്‍ വാസന്‍ ഐ കെയറിന് നൂറ് കോടിയിലധികം രൂപയുടെ കള്ളപ്പണം നല്‍കി.
ആദായ നികുതി വകുപ്പ് മുന്‍ കമ്മീഷ്ണര്‍ ശ്രീനിവാസ റാവു കേന്ദ്ര അഡ്മിനിട്രേഷന്‍ ട്രൈബ്യൂണലിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഗുരുമൂര്‍ത്തിയുടെ ആരോപണം.
ഇതിനെതിരെ നടപടികള്‍ തുടര്‍ന്നതിനാണ് തന്നെ സ്ഥലം മാറ്റിയതെന്ന് റാവു ട്രൈബ്യൂണലില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഇക്കാര്യത്തില്‍ ട്രൈബ്യൂണല്‍ നടത്തിയ അന്വേഷണത്തില്‍ കള്ളപ്പണം 223 കോടിയാകാമെന്ന് കണ്ടെത്തിയതായും ഇതിന്റെ രേഖകള്‍ നികുതി വകുപ്പിന്റെ പക്കലുണ്ടെന്നുമാണ് ഗുരുമൂര്‍ത്തിയുടെ വാദം.വാസന്‍ ശൃംഖലയുടെ നിയന്ത്രണം കാര്‍ത്തി ചിദംബരത്തിന്റെ നേതൃത്ത്വത്തിലുള്ള കമ്പനി ഏറ്റെടുത്തതോടെ നിക്ഷേപം പതിന്‍മടങ്ങായെന്നും ധനമന്ത്രിയായായിരുന്ന ചിദംബരം അധികാരദുര്‍വിനിയോഗം നടത്തിയെന്നും കണക്കുകള്‍ നിരത്തി ഗുരുമൂര്‍ത്തി വാദിക്കുന്നു.
Discussion about this post