ബെയ്ജിംഗ്: കിഴക്കന്‍ ലഡാക്കിലെ സംഘര്‍ഷത്തിന് അയവു വന്നതായി ചൈനീസ് പ്രതിരോധ മന്ത്രാലയം. പ്രതിരോധ വക്താവായ കേണല്‍ റെന്‍ ഗോകിയാങാണ് ഇക്കാര്യം അറിയിച്ചത്.
പാംഗോംഗ് തടാക പ്രദേശത്ത് നിന്നും അതിര്‍ത്തി സേനകള്‍ പിന്മാറിയതോടെയാണ് മേഖലയിലെ സംഘര്‍ഷത്തിന് അയവുവന്നത്. പ്രശ്നം പരിഹരിക്കാന്‍ ഇരുസൈന്യങ്ങളുടെയും ഭാഗത്തു നിന്നും ഉണ്ടായ ശ്രമങ്ങള്‍ക്ക് അദ്ദേഹം നന്ദി അറിയിച്ചു.
ഇന്ത്യ മുന്‍കൈയ്യെടുത്ത് നടത്തിയ കമാന്‍ഡര്‍ തല ചര്‍ച്ചകള്‍ക്കൊടുവിലാണ് ചൈനീസ് സൈന്യം മേഖലയില്‍ നിന്ന് പിന്മാറാന് ആരംഭിച്ചത്. പത്ത് തവണയാണ് ഇന്ത്യയും ചൈനയും തമ്മില്‍ കമാന്‍ഡര്‍ തല ചര്‍ച്ചകള്‍ നടന്നത്. സൈനിക ഏറ്റുമുട്ടല്‍ ഒഴിവാക്കി പ്രശ്നം പരിഹരിക്കാനാണ് ഇന്ത്യ ചര്‍ച്ചകള്‍ക്ക് മുന്‍കയ്യെടുത്തത്.
എന്നാല്‍ ചൈനയുടെ സൈന്യം പൂര്‍ണതോതില്‍ എന്ന് പിന്മാറുമെന്ന കാര്യത്തില്‍ ഗോകിയാങ് വ്യക്തത നല്‍കിയിട്ടില്ല. ദെസ്പാംഗ്, ഹോട്ട് സ്പ്രിംഗ്സ്, ഗോഗ്ര മേഖലകളില്‍ നിന്നാണ് ഇനി ചൈനീസ് സൈന്യം പിന്മാറാനുളളത്.
Discussion about this post