ഉത്തർപ്രദേശ് ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിനുള്ള തീയതികൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. ഗ്രാമ, ക്ഷത്ര, ജില്ലാ പഞ്ചായത്തുകളിലേക്കുള്ള വോട്ടെടുപ്പ് നാലുഘട്ടങ്ങളിലായി ഏപ്രിൽ 15, 19, 26, 29 തീയതികളിലായിട്ട് നടക്കും. വോട്ടെണ്ണൽ മെയ് 2 ന് നടക്കും. തിരഞ്ഞെടുപ്പ് നടപടികൾ മെയ് 25 നകം പൂർത്തിയാക്കാൻ അലഹബാദ് ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ചിരുന്നു.
അതേസമയം, വരാനിരിക്കുന്ന ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള സീറ്റുകളുടെ അന്തിമ സംവരണ പട്ടിക ഉത്തർപ്രദേശ് ഭരണകൂടം പിന്നീട് പുറത്തുവിടുമെന്ന് പ്രതീക്ഷിക്കുന്നു. പഞ്ചായത്തിരാജ് പുറത്തിറക്കിയ വിജ്ഞാപന പ്രകാരം മാർച്ച് 19 വരെ താൽക്കാലിക സംവരണം ഏർപ്പെടുത്താൻ ജില്ലാ മജിസ്‌ട്രേറ്റുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post