തിരുവനന്തപുരം: സംസ്ഥാനത്ത് ജനവിധി അട്ടിമറിക്കാനുള്ള കൂടുതൽ ശ്രമങ്ങൾ വെളിപ്പെടുന്നു. പെരുമ്പാവൂർ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കും ഭാര്യയ്ക്കും ഇരട്ടവോട്ടെന്ന് ആരോപണം. എം എൽ എയ്ക്കും ഭാര്യക്കും മൂവാറ്റുപുഴ, പെരുമ്പാവൂർ മണ്ഡലങ്ങളിൽ വോട്ടുള്ളതായി രേഖകൾ പുറത്തു വന്നു.
പെരുമ്പാവൂർ മണ്ഡലത്തിലെ ബൂത്ത് 142 ലും മൂവാറ്റുപുഴ മണ്ഡലത്തിലെ ബൂത്ത് 130ലുമാണ് എം എൽ എയുടെ വോട്ടുകൾ. ഭാര്യ മറിയാമ്മ എബ്രഹാമിന് പെരുമ്പാവൂരിലെ ബൂത്ത് നമ്ബര്‍ 142 ലും മൂവാറ്റുപുഴയിലെ ബൂത്ത് നമ്പർ 142ലുമാണ് വോട്ടുകളുള്ളത്.
സംസ്ഥാനത്ത് ലക്ഷക്കണക്കിന് ഇരട്ടവോട്ടുകളുണ്ടെന്ന് പ്രതിപക്ഷ നേതാവ് കണ്ടെത്തി തെരഞ്ഞെടുപ്പ് കമ്മീഷന് വിവരങ്ങൾ കൈമാറിയിരുന്നു. ഇരട്ടവോട്ടുള്ളവരെ വോട്ട് ചെയ്യാൻ അനുവദിക്കരുതെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് സ്വന്തം എം എൽ അയുടെ ഇരട്ട വോട്ട് സംബന്ധിച്ച വിവരം പുറത്തു വരുന്നത്.












