കോട്ടയം: മതതീവ്രവാദികളുടെ വോട്ട് തനിക്ക് വേണ്ടെന്ന് ആവർത്തിച്ച് ജനപക്ഷം സ്ഥാനാർത്ഥി പി സി ജോർജ്ജ്. “ഇന്ത്യ മഹത്തായ ജനാധിപത്യ രാജ്യമാണ്, ആ മഹത്വത്തെ അംഗീകരിക്കാത്ത മതതീവ്രവാദികളുടെ വോട്ട് വേണ്ടെന്ന് പറഞ്ഞാൽ വേണ്ട… മനസ്സിലായില്ലേ..?“ ഇതായിരുന്നു ഈരാറ്റുപേട്ട സംഭവത്തെ കുറിച്ചുള്ള മാധ്യമ പ്രവർത്തകരോടുള്ള ചോദ്യത്തിന് പി സി ജോർജ്ജ് നൽകിയ മറുപടി.
പൂഞ്ഞാറില്‍ വിജയിക്കുമെന്നും വലിയ ഭൂരിപക്ഷം നേടുമെന്നും അദ്ദേഹം ആവർത്തിച്ചു. മണ്ഡലത്തില്‍ മത്സരം താനും യു.ഡി.എഫും തമ്മിലാണെന്നും അദ്ദേഹം പറഞ്ഞു. രണ്ടില ആദ്യം ആട് കടിച്ചുവെന്നും പിന്നെ കരിഞ്ഞുവെന്നും അദ്ദേഹം പരിഹസിച്ചു.
‘പൂഞ്ഞാറില്‍ എനിക്ക് എതിരാളികളില്ല. 35,000 വോട്ടിന്റെ ഭൂരിപക്ഷം കിട്ടാനുള്ള സാധ്യതയാണ് കാണുന്നത്.’-പി.സി. ജോര്‍ജ് പറഞ്ഞു. ഇരുനൂറിലധികം ചെക്ക് കേസില്‍ വാദിയാണ് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി. പ്രതികള്‍ എല്ലാം പാവപ്പെട്ടവരാണ്. ഇത്രയധികം കേസില്‍ വാദിയായ ഒരു ബ്ലേഡുകാരനെ സ്ഥാനാര്‍ഥിയാക്കുന്നതിനേക്കാള്‍ വലിയ അപമാനമുണ്ടോ. സി.പി.എമ്മിന്റേയും സി.പി.ഐയുടേയും പ്രവര്‍ത്തകര്‍ ഇതിന് ഉത്തരം പറയേണ്ടിവരുമെന്നും പി സി ജോർജ് വ്യക്തമാക്കി.
എക്‌സിറ്റ് പോളുകള്‍ പറ്റിക്കലാണ്. തുടര്‍ ഭരണമെന്നത് പിണറായി ആരാധകരുടെ കളിയുടെ ഭാഗമാണെന്നും പി സി ജോർജ്ജ് പറഞ്ഞു.
Discussion about this post