തിരുവനന്തപുരം: കേരളത്തിലെ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ രംഗത്തെ ആവേശം വർധിപ്പിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. രാവിലെ 11 മണിയോടെ പാലക്കാട് കോട്ടമൈതാനിയിലെ പൊതുയോഗത്തിൽ അദ്ദേഹം പങ്കെടുക്കും. രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ജില്ലയിലെ പന്ത്രണ്ട് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളും പ്രധാനമന്ത്രിക്കൊപ്പം സമ്മേളന വേദിയിലുണ്ടാവും. കഴിഞ്ഞ ദിവസങ്ങളിൽ അമിത് ഷായും രാജ്‌നാഥ് സിഗും അടക്കമുള്ള ദേശീയ നേതാക്കൾ കേരളത്തിലെത്തിയിരുന്നു.











