ന്യൂഡല്‍ഹി: രാഷ്‌ട്രപതി രാം നാഥ് കോവിന്ദിന്റെ ബൈപാസ് ശസ്‌ത്രക്രിയ ഡല്‍ഹി എയിംസ് ആശുപത്രിയിൽ വിജയകരമായി പൂര്‍ത്തിയായി. രാഷ്‌ട്രപതിയുടെ ശസ്‌ത്രക്രിയ പൂര്‍ത്തിയായതായും, വിജയകരമായി ശസ്‌ത്രക്രിയ പൂര്‍ത്തിയാക്കിയ എയിംസിലെ ഡോക്‌ടര്‍മാരെ അഭിനന്ദിക്കുന്നതായുമുളള വിവരം ട്വിറ്ററിലൂടെയാണ് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അറിയിച്ചത്. രാഷ്‌ട്രപതിയ്‌ക്ക് അതിവേഗം രോഗമുക്തിയുണ്ടാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
കഴിഞ്ഞ വെളളിയാഴ്‌ചയാണ് പതിവ് ആരോഗ്യ പരിശോധനക്കിടെ രാഷ്‌ട്രപതിയ്‌ക്ക് ഹൃദയ സംബന്ധമായ അസ്വസ്ഥത ഉണ്ടായത്. ഡല്‍ഹി ആര്‍മി ആശുപത്രിയില്‍ ചികിത്സ തേടിയ അദ്ദേഹത്തെ പിന്നീട് എയിംസിലേക്ക് മാറ്റുകയായിരുന്നു . തുടര്‍ന്ന് രാഷ്‌ട്രപതിയ്‌ക്ക് ബൈപാസ് ശസ്‌ത്രക്രിയയുണ്ടെന്ന് പ്രസിഡന്റിന്റെ ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചു. രാഷ്‌ട്രപതിയുടെ ആരോഗ്യം ഭേദമാണെന്നും വിദഗ്ദ്ധ സംഘം അദ്ദേഹത്തെ പരിചരിക്കുന്നുണ്ടെന്നുമാണ് ഔദ്യോഗിക അറിയിപ്പ്.
Discussion about this post