രാജ്യത്തെ നാല് കോടി വീടുകള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ ജല്‍ ജീവന്‍ പദ്ധതിയിലൂടെ കുടിവെള്ള പൈപ്പ് കണക്ഷന്‍ നല്‍കിയതായി ജല്‍ ശക്തി മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ എല്ലാ വീടുകളിലും കുടിവെളളം എത്തിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രം സംസ്ഥാനങ്ങളുമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. നിലവില്‍ രാജ്യത്താകമാനം 7.24 കോടി ഗ്രാമീണ കുടുംബങ്ങള്‍ക്കാണ് പൈപ്പിലൂടെ വെള്ളം ലഭിക്കുന്നതെന്നും, 100 ശതമാനം പൈപ്പ് കണക്ഷന്‍ നല്‍കിക്കൊണ്ട് ഗോവ മുന്നില്‍ നില്‍ക്കുന്നതായും മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
രാജ്യത്തെ എല്ലാ വീടുകളിലും 2024 ഓടെ കുടിവെള്ളത്തിനായി പൈപ്പ് കണക്ഷന്‍ എത്തിച്ചു നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വാഗ്ദാനം ചെയ്തിരുന്നു. ഇന്ന് രാജ്യം നാല് കോടി പൈപ്പ് വാട്ടര്‍ കണക്ഷന്‍ എന്ന നാഴികക്കല്ലില്‍ എത്തിനില്‍ക്കുകയാണ്.
കുട്ടികളില്‍ വെള്ളത്തില്‍ നിന്നും പകരുന്ന രോഗങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതിനാല്‍ സ്‌കൂളുകളിലും അങ്കണവാടികളിലും ശുദ്ധജലം വിതരണ ചെയ്യാനായി ക്യാമ്പയിനുകളും ആരംഭിച്ചിരുന്നു.









Discussion about this post