Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

‘ലഡാക്കില്‍ ഇന്ത്യയ്ക്ക് ഒരിഞ്ച് ഭൂമിപോലും നഷ്ടപ്പെട്ടിട്ടില്ല, പ്രധാനമന്ത്രി പറഞ്ഞതാണ് ശരി’: കരസേനാ മേധാവി എം.എം. നരവനെ

by Brave India Desk
Mar 31, 2021, 07:53 am IST
in India
Share on Facebook
Tweet
WhatsApp
Telegram

ഡല്‍ഹി: സൈനിക സംഘര്‍ഷം ഉടലെടുത്തതിനു പിന്നാലെ ചൈന ഒരു ഇന്ത്യന്‍ പ്രദേശത്തിന്റെയും നിയന്ത്രണം ഏറ്റെടുത്തിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതിനെ ശരിവച്ച് കരസേനാ മേധാവി ജനറല്‍ എം എം നരവനെ . കഴിഞ്ഞ ഏപ്രിലില്‍ കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘര്‍ഷം ആരംഭിച്ച്‌ ഒരു വര്‍ഷം പിന്നിടുമ്പോൾ രാജ്യത്തിന് ഒരു പ്രദേശവും നഷ്ടമായിട്ടില്ലെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 10ന് ആരംഭിച്ച സമധാന ചര്‍ച്ചകള്‍ പദ്ധതി അനുസരിച്ച്‌ നടക്കുന്നുണ്ടെന്നും പാങ്കോങ്, കൈലാഷ് റേഞ്ച് എന്നിവിടങ്ങളില്‍ നിന്ന് ഇരു രാജ്യത്തെയും സൈനികര്‍ അവരവരുടെ സ്ഥലങ്ങളിലേക്ക് പിന്മാറ്റം തുടങ്ങിയെന്നും കരസേന മേധാവി അറിയിച്ചു.

”മുഖാമുഖം സൈനികവിന്യാസം ഉണ്ടായിരുന്നതിനാല്‍ തെറ്റായ കണക്കുകൂട്ടലുകള്‍ക്ക് സാധ്യതയുണ്ടായിരുന്നു. എന്നാല്‍ എല്‍എ സി യില്‍ ഇപ്പോള്‍ ആപേക്ഷിക സമാധാനം ഉണ്ട്. മേഖലയില്‍ സൈനിക പെട്രോളിംഗ് പുനരാരംഭിച്ചിട്ടില്ല. പെട്രോളിംഗ് ആരംഭിച്ചാല്‍ ഏറ്റുമുട്ടലുണ്ടാകാന്‍ സാധ്യതയുണ്ട് . അത് സ്ഥിതിഗതി വഷളാകുന്നതിന് കാരണമാകും.” ജനറല്‍ നരവനെ പറഞ്ഞു.

Stories you may like

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

കഴിഞ്ഞവര്‍ഷം ഏപ്രില്‍ അവസാനത്തോടെ ചൈനീസ് സൈന്യം ഇന്ത്യന്‍ നിയന്ത്രണ രേഖ ലംഘിച്ചതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. ജൂണ്‍ 15 ന് ഗാല്‍വാന്‍ താഴ്വരയില്‍ ചൈനീസ് സൈനികരമായുണ്ടായ സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികരാണ് കൊല്ലപ്പെട്ടത്. ചൈനീസ് സൈനികര്‍ക്കും അത്യാഹിതം സംഭവിച്ചതായി ചൈനീസ് അധികൃതര്‍ സമ്മതിച്ചിട്ടുണ്ടെങ്ങിലും കൂടുതല്‍ വിവരങ്ങള്‍ ഇതുവരെയും പുറത്തുവിട്ടിട്ടില്ലെങ്കിലും, പുറത്തുവന്ന ഒരു അമേരിക്കന്‍ രഹസ്യാന്വേഷണ റിപ്പോര്‍ട്ടില്‍ ചൈനീസ് സൈനികരില്‍ 35 പേര്‍ക്ക് പരിക്കേറ്റതായി പരാമര്‍ശമുണ്ടായിരുന്നു.

അതിര്‍ത്തി പ്രശ്‌നം കൂടുതല്‍ വഷളാകുന്നതിന് മുന്‍പ് ഇരുരാജ്യങ്ങളും ഉന്നത കോര്‍പ്‌സ് ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചതനുസരിച്ച് ഇതുവരെ പത്ത് റൗണ്ട് ചര്‍ച്ചകള്‍ കഴിഞ്ഞു. ഇതിനെ തുടർന്നാണ് പാങ്കോങ് വടക്ക് തെക്ക് തീരങ്ങളില്‍ നിന്ന് സൈനികരെ പിന്‍വലിക്കാന്‍ തീരുമാനമായത്. സൈനിക തല ചര്‍ച്ചയില്‍ പാങ്കോങ്, ഡെപ്‌സാംഗ് എന്നിവിടങ്ങളില്‍ നിന്ന് സൈനിക പിന്മാറ്റം പൂര്‍ത്തികരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.

ഇന്ത്യ- ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ നിര്‍ണായക വഴിത്തിരിവ് ഉണ്ടായതായി പ്രതിരോധ മന്ത്രി രാജ്‌നാഥ്‌ സിങ്ങും ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ പറഞ്ഞിരുന്നു. ”ചൈനയുമായി നടത്തിയ ചര്‍ച്ചയില്‍ പാംഗോങ് തടാകത്തിന്റെ തെക്ക്- വടക്ക് മേഖലകളില്‍ നിന്ന് സേനകള്‍ പിന്മാറാനുള്ള ധാരണയായി. ഈ ധാരണ പ്രകാരം ഘട്ടംഘട്ടമായി സൈന്യത്തെ പിന്‍വലിക്കും”. രാജ്‌നാഥ്‌ സിങ് പറഞ്ഞു.

Tags: P M Narendra Modirajnath sighGeneral M M Naravaneindia-chaina
Share10
Tweet
Send
Share

Latest stories from this section

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

Latest News

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies