കൊച്ചി: വൈപ്പിൻ പാലത്തിനടുത്ത് അജ്ഞാത മൃതദേഹം. തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കാണാതായ തൃക്കാക്കര ശ്രീഗോകുലം ഹാര്‍മണി ഫ്ളാറ്റിലെ സനു മോഹന്റേതാണോ എന്ന സംശയത്തിൽ പൊലീസ് പരിശോധന ആരംഭിച്ചു.
മൃതദേഹത്തിന് നാലു ദിവസത്തിലേറെ പഴക്കമുണ്ട്. പാന്റ്സും ഷര്‍ട്ടുമാണ് വേഷം. ഗോശ്രീ മൂന്നാം പാലത്തിന് അടിയിലാണ് മൃതദേഹം കണ്ടെത്തിയത്. മുളവുകാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
കാണാതായ സനുവിന്റെ മകള്‍ വൈഗയുടെ മൃതദേഹം കഴിഞ്ഞ 21 ന് മുട്ടാര്‍ പുഴയില്‍ കണ്ടെത്തിയിരുന്നു. സാമ്പത്തിക പ്രശ്നങ്ങൾ സനുവിനെ അലട്ടിയിരുന്നതായി പൊലീസ് പറയുന്നു. കഴിഞ്ഞ രണ്ടു മാസമായി സനുവിന്റെ പെരുമാറ്റത്തില്‍ അസ്വാഭാവികത ഉണ്ടായിരുന്നതായി ഭാര്യ മൊഴി നല്‍കിയിരുന്നു. ഇയാളുടെ ഫോണ്‍വിളികളുടെ വിശദാംശങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ട് നീങ്ങുന്നത്.
ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയ മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലേക്കു മാറ്റിയിരിക്കുകയാണ്.
Discussion about this post