ഡല്‍ഹി: ഇന്ത്യന്‍ സിനിമാ മേഖലയിലെ പരമോന്നത അംഗീകാരമായ ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്കാരത്തിന് തമിഴ് സൂപ്പര്‍ താരം രജനികാന്ത് അർഹനായി. സിനിമാ രംഗത്തെ അരനൂറ്റാണ്ട് കാലത്തെ സമഗ്ര സംഭവന പരിഗണിച്ചാണ് പുരസ്കാരം. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവഡേക്കറാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. ചരിത്രത്തിലെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാള്‍ക്ക് ഈ വര്‍ഷത്തെ ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ് നല്‍കുന്നതില്‍ സന്തോഷമുണ്ടെന്നായിരുന്നു പുരസ്കാരം പ്രഖ്യാപിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞത്. അന്‍പത്തിയൊന്നാമത് ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്കാരമാണ് രജനീകാന്തിന് സമ്മാനിക്കുന്നത്. തമിഴില്‍ നിന്നും കെ ബാലചന്ദ്രനും ശിവാജി ഗണേഷനും ശേഷം പുരസ്കാരം നേടുന്ന മൂന്നാമത്തെ വ്യക്തിയാണ് രജനികാന്ത്.
മോഹന്‍ലാലും ശങ്കര്‍ മഹാദേവനും ഉള്‍പ്പെട്ടെ ജൂറിയാണ് രജനീകാന്തിനെ അവാര്‍ഡിനായി തിരഞ്ഞെടുത്തത്. വിശ്വജിത് ചാറ്റര്‍ജി, സുഭാഷ് ജയ്ന്‍, ആശാ ബോസ്ലെ തുടങ്ങിയവരും ജൂറിയില്‍ ഉള്‍പ്പെടുന്നു.
ഇന്ത്യന്‍ ചലച്ചിത്രത്തിന്റെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന ദാദാ സാഹേബ് ഫാല്‍ക്കെയുടെ 100-ആം ജന്മവാര്‍ഷികമായ 1969 മുതല്‍ക്കാണ് ഈ പുരസ്കാരം നല്കിത്തുടങ്ങിയത്. 1969 ല്‍ ആദ്യ പുരസ്കാരം നേടിയത് ദേവിക റാണിയായിരുന്നു 1969 ല്‍ ആദ്യ പുരസ്കാരം നേടിയത് ദേവിക റാണിയായിരുന്നു. മലയാളത്തില്‍ നിന്നും പുരസ്കാരം നേടിയത് 2004 ൽ അടൂര്‍ ഗോപാലകൃഷ്ണനായിരുന്നു
രജനീകാന്തിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
”തലമുറകളിലുടനീളം പ്രശസ്തനായ രജനീകാന്ത് വൈവിധ്യമാര്‍ന്ന വേഷങ്ങളിലൂടെയും ആകര്‍ഷകമായ വ്യക്തിത്വത്തിലൂടെയും പ്രചോദിപ്പിച്ചയാളാണ്. തലൈവര്‍ക്ക് പുരസ്കാരം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ട്. അദ്ദേഹത്തെ അഭിനന്ദിക്കുകയാണ് ” മോദി ട്വിറ്ററില്‍ കുറിച്ചു.
Discussion about this post