ശ്രീനഗർ: കശ്മീരിലെ പുൽവാമയിൽ ഏറ്റുമുട്ടൽ. ഭീകരരെ പൊലീസും സൈന്യവുമടങ്ങിയ സംയുക്ത സംഘം നേരിടുകയാണ്.
ഏറ്റുമുട്ടൽ നടക്കുന്ന സ്ഥലത്ത് മൂന്ന് ഭീകരർ കുടുങ്ങിക്കിടക്കുകയാണ്. പുൽവാമയിലെ കാകപൊരയിൽ ഭീകരർ ഒളിഞ്ഞിരിക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്ന് സൈന്യം തെരച്ചിൽ നടത്തുകയായിരുന്നു.
തുടർന്ന് സൈനികർക്ക് നേരെ ഭീകരർ വെടിയുതിർത്തു. സൈന്യം നടത്തിയ ശക്തമായ പ്രത്യാക്രമണത്തിൽ പതറിയ ഭീകരർ താവളത്തിനുള്ളിൽ ഒളിച്ചു. സൈന്യം ഈ താവളം വളഞ്ഞിരിക്കുകയാണ്.
Discussion about this post