ഡല്‍ഹി: ഇന്ത്യയിലെ നിലവിലെ സ്ഥിതിയില്‍ കോണ്‍ഗ്രസിനോ മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ തെരഞ്ഞെടുപ്പുകളില്‍ വിജയിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി, ഇന്ത്യയിലെ അധികാര നിയുക്തമായ ചട്ടക്കൂടുകളും സാമ്പത്തിക മാധ്യമ മേല്‍ക്കോയ്മകളും ബി ജെ പി മൊത്തമായി പിടിച്ചെടുത്തിരിക്കുന്ന സാഹചര്യമാണ് രാജ്യത്തെന്നും അതുകൊണ്ട് കോണ്‍ഗ്രസിനോ, ബഹുജന്‍സമാജ് പാര്‍ട്ടിയ്‌ക്കോ, സമാജ് വാദി പാര്‍ട്ടിക്കോ, എന്‍സിപിയ്‌ക്കോ, മറ്റ് ദേശീയ പാര്‍ട്ടികളില്‍ ഒന്നിനും തെരഞ്ഞെടുപ്പില്‍ ജയിച്ചു കയറുക അസാധ്യമാണെന്നും പറഞ്ഞു.
”2014 ന് ശേഷം പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രവര്‍ത്തന രീതിയെ മാറ്റുന്ന തരത്തില്‍ ഭരിക്കുന്നവര്‍ അധികാര സംവിധാനങ്ങളുടെ ചട്ടക്കൂടുകള്‍ പൊളിച്ചു മാറ്റി. മത്സരിക്കുമ്പോൾ തനിക്ക് വേണ്ടത് അധികാരം നിക്ഷിപ്തായിരിക്കുന്ന സ്ഥാപന ഘടനകള്‍, നീതിന്യായ വ്യവസ്ഥയില്‍ നിന്നുള്ള സുരക്ഷ, സ്വതന്ത്ര മാധ്യമങ്ങള്‍, സാമ്പത്തിക തുല്യത തുടങ്ങി ഒരു രാഷ്ട്രീയപാര്‍ട്ടി പ്രവര്‍ത്തിക്കാന്‍ ആവശ്യമായ എല്ലാ ഘടകങ്ങളും ഒത്തു ചേരണം, താന്‍ പ്രധാനമന്ത്രിയായാല്‍ രാജ്യത്തിന്റെ വളര്‍ച്ചയില്‍ ഊന്നുന്ന നയങ്ങളേക്കാള്‍ തൊഴിലവസരം സൃഷ്ടിക്കാനാകും ശ്രമിക്കുക” രാഹുല്‍ പറഞ്ഞു. വളര്‍ച്ച ആവശ്യമായ കാര്യം തന്നെയാണെങ്കിലും അതിനൊപ്പം മൂല്യവര്‍ദ്ധിതം, ഉല്‍പ്പാദനം, തൊഴിലവസരം സൃഷ്ടിക്കല്‍ എന്നിവയ്ക്കും പ്രാധാന്യം നല്‍കേണ്ടതുണ്ട്. ആനുപാതികമായി തൊട്ടടുത്ത് തൊഴിലവസരം കൂടുന്നില്ലെങ്കില്‍ 9 ശതമാനം വളര്‍ച്ച ഉണ്ടായാലും തനിക്ക് താല്‍പ്പര്യമുണ്ടാകില്ലെന്നുംഅദ്ദേഹം പറഞ്ഞു.










