തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ വിമര്‍ശനവുമായി എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍. അയ്യപ്പഭക്തരോട് ക്രൂരത കാണിച്ച ദേവസ്വം മന്ത്രിക്ക് ദാദാസാഹേബ് അവാര്‍ഡ് നല്‍കണമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. പാര്‍ട്ടിക്ക് പോലും കടകംപള്ളിയെ വേണ്ടാത്തതിന് ഉദാഹരണമാണ് പ്രചരണത്തിന് സിപിഎമ്മിന്റെ കേന്ദ്രനേതാക്കള്‍ മണ്ഡലത്തില്‍ എത്താത്തതെന്നും ശോഭ സുരേന്ദ്രന്‍ പരിഹസിച്ചു.
1300 കോടി രൂപയുടെ സഹായം പ്രധാനമന്ത്രി കഴക്കൂട്ടത്തിനായി നല്‍കി. എന്നാല്‍ നാടിന്റെ വികസനത്തിനോ യുവാക്കള്‍ക്ക് ജോലി നല്‍കാനോ സ്ഥലം എംഎല്‍എയും മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രന്‍ തയ്യാറായില്ല. പകരം അവരെ വിമര്‍ശിക്കാനാണ് മന്ത്രി ശ്രമിച്ചത്. വിശ്വാസികളെ പിന്നില്‍ നിന്ന് കുത്തിയത് തെറ്റായി എന്ന് ഏറ്റുപറയാന്‍ തയ്യാറാകണമെന്നും അവർ പറഞ്ഞു.
കഴക്കൂട്ടത്തെ സ്റ്റേഡിയം പ്രധാനമന്ത്രിയുടെ പരിപാടിയോടെ മോശമാക്കിയെന്ന കടകംപള്ളിയുടെ ഫേസ് ബുക്ക് പോസ്റ്റ് സ്വന്തം തെറ്റ് മറക്കാനെന്നായിരുന്നു ശോഭ കൂട്ടിച്ചേര്‍ത്തു.
Discussion about this post