ഗുജറാത്ത് : ഹര്‍ദിക് പട്ടേലിനെയും 78 പ്രവര്‍ത്തകരെയും ഗുജറാത്ത് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കോടതി ഉത്തരവ് ലംഘിച്ചു റാലി നടത്താന്‍ ശ്രമിച്ചതിനാണ് നടപടി. കഴിഞ്ഞ ദിവസം പട്ടേല്‍ സമുദായക്കാരുടെ ഏകതാ യാത്രയ്ക്ക് ഗുജറാത്ത് സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു.സുരക്ഷാ പ്രശ്നങ്ങളെ തുടര്‍ന്നാണ് അനുമതി നിഷേധിച്ചത്.
എന്നാല്‍ എന്തുവിലയും നല്കി യാത്ര നടത്തുമെന്ന് ഹകര്ദികും ഉറച്ചുനിന്നതോടെയാണ് കസ്റ്റഡിയില്‍ എടുത്തത്. സമുദായത്തിന് ഒ.ബി.സി സംവരണം നല്‍കുന്നതിനെ എതിര്‍ക്കുന്ന പ്രദേശങ്ങളിലൂടെ യാത്ര നടത്തില്ലെന്നും പട്ടേല്‍ അറിയിച്ചിരുന്നു. പട്ടേല്‍ സമുദായക്കാര്‍ക്കും സംവരണം നല്‍കണം ആവശ്യപ്പെട്ടാണ് ഹര്‍ദിക് പട്ടേലിന്റെ നേതൃത്വത്തില്‍ സമരം നടക്കുന്നത്.
Discussion about this post