ഡല്‍ഹി : ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി മോദി ഭരിക്കുന്ന എന്‍ ഡി എയ്ക്ക് 140 സീറ്റുകള്‍ കിട്ടുമെന്ന് സര്‍വ്വേ ഫലം. സീ ന്യൂസിന്റെ സര്‍വ്വേയാണ് ബി ജെ പി സഖ്യത്തിന് വന്‍ ഭൂരിപക്ഷം പ്രവചിക്കുന്നത്. നിതീഷ് കുമാറിന്റെ ജെ ഡി യുവും സഖ്യകക്ഷികളും വെറും 70 സീറ്റില്‍ ഒതുങ്ങുമെന്നും സര്‍വ്വേ പ്രവചിക്കുന്നു.
ബി ജെ പി രാം വിലാസ് പാസ്വാന്റെ എല്‍ ജെ പി, മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മഞ്ജിയുടെ എച്ച് എ എം തുടങ്ങിയ പാര്‍ട്ടികളുമായി ചേര്‍ന്നാണ് ബിഹാറില്‍ മത്സരിക്കുന്നത്.
ബിഹാറില്‍ ആകെ പോള്‍ ചെയ്യുന്ന വോട്ടുകളില്‍ പകുതിയിലധികം (50.8 ശതമാനം) വോട്ടുകളും എന്‍ ഡി എയ്ക്ക് കിട്ടുമെന്നും സര്‍വ്വേ പറയുന്നു. മറുപക്ഷം 42.5 വോട്ട് ശതമാനത്തില്‍ ഒതുങ്ങും. സംസ്ഥാനത്തെ 41.2 ശതമാനം മുസ്ലിങ്ങളും എന്‍ ഡി എയില്‍ വിശ്വാസം അര്‍പ്പിക്കുന്നു എന്നാണ് സര്‍വ്വേ ഫലങ്ങള്‍ പറയുന്നത്.എന്നാല്‍ മറ്റു മണ്ഡലങ്ങളിലെ സര്‍വ്വേ റിപ്പോര്ട്ട്പുറത്തു വിട്ടിട്ടില്ല. ആര് ജെ ഡി, കോണ്‍ഗ്രസ്, എന്‍ സി പി, സമാജ് വാദി പാര്‍ട്ടികളും ബി ജെ പിക്ക് എതിരെ മത്സരരംഗത്തുണ്ട്. ഒക്ടോബര്‍ – നവംബര്‍ മാസങ്ങളില്‍ 5 ഘട്ടങ്ങളിലായാണ് ബിഹാറില്‍ തിരഞ്ഞെടുപ്പ് നടക്കുക.
Discussion about this post