കണ്ണൂര്‍: മുംബൈയിലെ ഡി കമ്പനിയെ പോലെ കേരളത്തില്‍ വെട്ടാനും കൊല്ലാനും പിണറായി വിജയന്റെ നേതൃത്വത്തില്‍ പി കമ്പനിയെന്ന് മുസ്ലിംലീഗ് നേതാവ് കെഎം ഷാജി. കൊല്ലാന്‍ ഗുണ്ടകളായ അണികളും രക്ഷപ്പെടുത്താന്‍ മനുഷ്യത്വമില്ലാത്ത നേതാക്കളും ഉള്ള ഒരു പാര്‍ട്ടിയില്‍ നിന്ന് ഇതിന് അപ്പുറമെന്തെങ്കിലും പ്രതീക്ഷിക്കുന്നത് തെറ്റാണ് എന്നും ഷാജി പറഞ്ഞു. പാനൂരില്‍ ലീഗ് പ്രവര്ത്തകന് മന്‍സൂര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കണ്ണൂര്‍ കലക്ടറേറ്റിന് മുമ്പില്‍ സംഘടിപ്പിച്ച യുഡിഎഫ് പ്രതിഷേധ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനി പോലെ കേരളത്തില്‍ പി കമ്പനിയാണ്. പിണറായി വിജയന് കമ്പനി. വെട്ടാനും കൊല്ലാനും അണികളെ നിര്‍ത്തുകയും അധികാരത്തില്‍ പാവപ്പെട്ടവന്റെ പണമെടുത്ത് അവരുടെ കേസുകള്‍ നടത്തിക്കൊടുക്കുകയും ചെയ്യുന്ന ക്രിമിനലുകളാണ് ഈ രാജ്യത്തുള്ളത്. ഇവരെ നിയന്ത്രിക്കാന്‍ കഴിയുന്ന തരത്തിലുള്ള ജനകീയ പ്രതിഷേധമാണ് രൂപപ്പെട്ടു വരേണ്ടത്’ – ഷാജി പറഞ്ഞു.
‘കൊല്ലാന്‍ ഗുണ്ടകളായ അണികളും രക്ഷപ്പെടുത്താന്‍ മനുഷ്യത്വമില്ലാത്ത നേതാക്കളും ഉള്ള ഒരു പാര്‍ട്ടിയില്‍ നിന്ന് ഇതിന് അപ്പുറമെന്തെങ്കിലും പ്രതീക്ഷിക്കുന്നത് തെറ്റാണ്. ചെന്നായ ആട്ടിന്‍ തോലുമിട്ട് അഞ്ചു വര്‍ഷം ഭരിക്കുകയായിരുന്നു. പ്രതിപക്ഷത്തേക്കുള്ള യാത്രയുടെ തുടക്കമാണ് ആ ആട്ടിന്‍ തോലഴിച്ച് വീണ്ടും ചെന്നായയുടെ രൂപത്തിലേക്ക് ഈ പാര്‍ട്ടി വന്നിരിക്കുന്നു എന്നതിന്റെ പ്രഥമമായ തെളിവാണ് മന്‍സൂറിന്റെ കൊലപാതകം’ – ഷാജി കൂട്ടിച്ചേര്‍ത്തു.
‘കൊലപാതകം ആസൂത്രിതമല്ല എന്നാണ് എംവി ജയരാജന് പറയുന്നത്. ആ പ്രതികളെയും രക്ഷിക്കാന്‍ സിപിഎം തയ്യാറെടുത്തു കഴിഞ്ഞു എന്നതിന്റെ ലക്ഷണമാണ് അദ്ദേഹത്തിന്റെ പത്ര സമ്മേളനം. ഇങ്ങനെ കുറേ ഗുണ്ടകളായ നേതാക്കന്മാരുണ്ടായാല്‍ എന്താണ് സംഭവിക്കുക എന്ന് കേരളം തിരിച്ചറിഞ്ഞു കൊണ്ടിരിക്കുകയാണ്. കൊള്ളാവുന്ന കുടുംബ പശ്ചാത്തലമുള്ള ആരെങ്കിലും കൊലക്കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ? അവര്‍ സുഖമായി കഴിയുകയല്ലേ? അണികളുടെ വീട്ടില്‍ നിത്യ ചെലവിനുള്ള പണം കൊടുത്താണ് ഗുണ്ടകളെ ഇറക്കുന്നത്. ജീവിക്കാന്‍ പ്രയാസമുള്ള ആള്‍ക്കൂട്ടങ്ങളെ വിലക്കെടുത്ത്, അവരുടെ വികാരങ്ങളെ വിലക്കെടുത്ത് അതിന് വില പറയുന്ന വൃത്തികെട്ട നേതൃത്വമാണ് സിപിഎമ്മിന്റേത്- ഷാജി ആരോപിച്ചു.
Discussion about this post