ഡല്‍ഹി: ലക്ഷദ്വീപിലെ ഇന്ത്യയുടെ പ്രത്യേക സാമ്പത്തിക മേഖലയ്ക്കുള്ളില്‍ അനുവാദമില്ലാതെ യുഎസ് നാവികസേനയുടെ കപ്പല്‍ വിന്യാസം. യുഎസ് നാവികസേനയുടെ ഏഴാം കപ്പല്‍പ്പടയാണ് ബുധനാഴ്ച ലക്ഷദ്വീപില്‍ നിന്ന് 130 നോട്ടിക്കല്‍ മൈല്‍ പടിഞ്ഞാറ് കപ്പല്‍ വിന്യാസം നടത്തിയത്. ഇന്ത്യയുടെ കടല്‍ സുരക്ഷാ നയത്തിനു വിരുദ്ധമാണ് യുഎസ് നടപടി.
ഏപ്രില്‍ ഏഴിന് യു.എസ്.എസ് ജോണ്‍ പോള്‍ ജോണ്‍സ് എന്ന പേരിലുള്ള കപ്പലാണ് ഇന്ത്യന്‍ പരിധിക്കുള്ളില്‍ കയറിയതെന്ന് യുഎസ് നാവികസേന പ്രസ്താവനയില്‍ അറിയിച്ചു.
ഇതിനു മുന്‍പും യുഎസ് ഇതു ചെയ്തിട്ടുണ്ടെന്നും ഭാവിയിലും ആവര്‍ത്തിക്കുമെന്നും യു.എസ് അറിയിച്ചു. സ്വതന്ത്ര കപ്പല്‍ വിന്യാസം നടത്തുന്നതിനുള്ള സ്വാതന്ത്ര്യത്തിന്റെ ഭാഗമാണിത്. സ്വതന്ത്ര കപ്പല്‍ വിന്യാസം ഒരു രാജ്യത്തിനു മാത്രം അവകാശപ്പെട്ടതല്ലെന്നും ഇതില്‍ രാഷ്ട്രീയം ഇല്ലെന്നും പ്രസ്താവനയില്‍ പറയുന്നു.
അതേസമയം യുഎസ് നടപടിയോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Discussion about this post