തിരുവനന്തപുരം: സ്‌പീക്കര്‍ പി ശ്രീരാമകൃഷ്‌ണനെ കസ്റ്റംസ് ചോദ്യം ചെയ്‌തു. തിരുവനന്തപുരത്തെ വീട്ടില്‍ ഇന്നലെയായിരുന്നു ചോദ്യം ചെയ്യല്‍. കസ്റ്റംസ് സൂപ്രണ്ട് സലിലിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്‌തത്. കൊച്ചിയില്‍ ശ്രീരാമകൃഷ്‌ണന്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്തേക്ക് എത്തിയത്.
കഴിഞ്ഞ മാസം ഹാജരാകാനായി ആദ്യം സമന്‍സ് അയച്ചങ്കിലും തിരഞ്ഞെടുപ്പ് തിരക്ക് ചൂണ്ടിക്കാട്ടി സമയം നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ടുകയായിരുന്നു. പോളിംഗിന് ശേഷം ഹാജരാകാമെന്നായിരുന്നു സ്‌പീക്കര്‍ രേഖാമൂലം കസ്റ്റംസിനെ അറിയിച്ചത്. ഈ സാഹചര്യത്തില്‍ വീണ്ടും സമന്‍സ് നല്‍കുകയായിരുന്നു. എന്നാല്‍, സുഖമില്ലെന്നും പിന്നീട് ഹാജരാകാമെന്നും കാട്ടി സ്പീക്കര്‍ അന്വേഷണ ഉദ്യോഗസ്ഥന് മറുപടി നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് കസ്റ്റംസ് തിരുവനന്തപുരത്തേക്ക് എത്തുന്നത്.
യു എ ഇ കോണ്‍സുലേറ്റ് ജനറല്‍ മുഖേന നടത്തിയ ഡോളര്‍ കടത്തില്‍ സ്പീക്കര്‍ക്കും പങ്കുണ്ടെന്ന സ്വപ്നയുടെയും സരിത്തിന്റേയും മൊഴിയുടെ അടിസ്ഥാനത്തിലാണ് സ്പീക്കറെ ചോദ്യം ചെയ്യുന്നത്.
ഗള്‍ഫ് മേഖലയിലെ സ്വകാര്യ ഉന്നത വിദ്യാഭ്യാസ രംഗത്ത് നിക്ഷേപം ഉണ്ടെന്നും സ്പീക്കർക്കെതിരെ പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്.
Discussion about this post