ഡല്‍ഹി: കോവിഡിന്റെ രണ്ടാം വ്യാപനം അതിരുക്ഷമാകുന്ന സാഹചര്യത്തില്‍ വാക്സിനേഷന് കൂടുതല്‍ ഊര്‍ജിതമാക്കുന്നതിനെ കുറിച്ച് വിദഗ്ധ സംഘം ഇന്ന് തീരുമാനമെടുക്കും. റഷ്യ വികസിപ്പിച്ചെടുത്ത വാക്സിനായ സ്ഫുട്നിക് -5 ഇന്ത്യയിലും ഉപയോഗിക്കണമോ എന്നാണ് ഇന്നു ചേരുന്ന വിദഗ്ധ സമിതി പരിശോധിക്കുക. ഇന്ത്യയില്‍ ഈ വാക്സിന് ഡോ.റെഡ്ഡീസ് കമ്പനിയാണ് നിര്‍മ്മിക്കുന്നത്. സ്ഫുട്നിക് 91.6 ശതമാനം സുരക്ഷിതമാണെന്നാണ് കമ്പനിയുടെ അവകാശവാദം.
ഏപ്രില്‍ ഒന്നിന് ചേര്‍ന്ന വിദഗ്ധ സമിതി യോഗത്തില്‍ ഡോ.റെഡ്ഡിയോട് വിശദീകരണം തേടിയിരുന്നു. കൊറോണ വൈറസിനെതിരെ മനുഷ്യശരീരത്തില്‍ സ്ഫുട്നിക് എങ്ങനെ പ്രതിരോധശേഷി ഉണ്ടാക്കുമെന്നാണ് വ്യക്തമാക്കേണ്ടത്. മോഡേണ, പിഫ്നര് എന്നിവയുടെ വാക്സിനാണ് ഏറ്റവും കൂടുതല്‍ സുരക്ഷിതമെന്ന് കണക്കാക്കപ്പെടുന്നത്.
സ്ഫുട്നിക്-5യുടെ അടിയന്തര ഉപയോഗം ഇന്ത്യ, യു.എ.ഇ, വെനെസ്വല, ബെലൂറസ് എന്നിവിടങ്ങളില്‍ ഫേസ് 3 ക്ലിനിക്കല്‍ പരിശോധനയിലാണെന്ന് ഡോ.റെഡ്ഡീസ് ഫെബ്രുവരി 19ന് വ്യക്തമാക്കിയിരുന്നു. ഇന്ത്യയില്‍ 18നും 99നും മധ്യേയുള്ള 1600 പേരില്‍ പരീക്ഷണം നടത്തിയെന്നും കമ്ബനി അവകാശപ്പെട്ടിരുന്നു.
സ്ഫുട്നിക്-5ന് വിദഗ്ധ സമിതി അനുമതി കൊടുത്താല്‍ ഇന്ത്യയില്‍ ഉപയോഗിക്കുന്ന മൂന്നാമത്തെ വാക്സിന് ആയിരിക്കുമത്. സീറം ഇന്സ്റ്റിറ്റിയുട്ട ഓഫ് ഇന്ത്യയുടെ കോവിഷീല്‍ഡ്, ഓക്സ്ഫോര്‍ഡ് ആസ്ട്രസിനികെ- ഭാരത് ബയോടെകിന്റെ കോവാക്സിന് എന്നിവയാണ് നിലവില്‍ ഇന്ത്യയില്‍ ഉപയോഗിക്കുന്നത്.
Discussion about this post