കോഴിക്കോട്: നിയമന വിവാദത്തിൽ വിവരാവകാശ നിയമം അട്ടിമറിച്ച് കാലിക്കറ്റ് സർവ്വകലാശാല. വിവാദ അധ്യാപകനിയമനത്തിൽ വിവരാവകാശ രേഖ നൽകുന്നത് ബോർഡംഗങ്ങളുടെ ജീവന് ഭീഷണിയാണെന്നാണ് കാലിക്കറ്റ് സർവ്വകലാശാലയുടെ വാദം. മലയാളം അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്കുള്ള നിയമനത്തിലെ അഭിമുഖ പരീക്ഷയുടെ മാർക്ക് ലിസ്റ്റ് ആവശ്യപ്പെട്ടപ്പോഴാണ് സർവ്വകലാശാല പരിഹാസ്യമായ മറുപടിയുമായി രംഗത്ത് വന്നിരിക്കുന്നത്.
രാജ്യസുരക്ഷ പോലുള്ള പ്രശ്നങ്ങളിലാണ് സർക്കാർ സ്ഥാപനങ്ങൾ ഇത്തരമൊരു വാദം ഉന്നയിക്കുക. എന്നാൽ നിയമനവുമായി ബന്ധപ്പെട്ട് സർവ്വകലാശാല ഉന്നയിക്കുന്ന ഈ വാദം വിചിത്രമാണെന്ന് വിവരാവകാശ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
മലയാളം അധ്യാപക നിയമനത്തിൽ സ്വന്തക്കാരെ തിരുകിക്കയറ്റിയെന്നാക്ഷേപിച്ച് ഒന്നിലേറെ കേസുകൾ നിലവിലുണ്ട്. വിഷയത്തിൽ ഗവർണ്ണർക്ക് മുമ്പാകെയും പരാതികളെത്തിയിരുന്നു. ഇതിനിടെയാണ് ഒരേ സമയം പരിഹാസ്യവും അതേ സമയം പ്രകോപനപരവുമായി മറുപടി സർവ്വകലാശാലയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്.
Discussion about this post