നാവികസേനയുടെ വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിരാട് പൊളിക്കുന്നതിനെതിരെയുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. ചരിത്രത്തില്‍ ഇടം നേടിയ കപ്പല്‍ പൊളിക്കരുതെന്നും മ്യൂസിയമാക്കി സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് സ്വകാര്യ മറൈന്‍ കമ്പനിയാണ് കോടതിയെ സമീപിച്ചത്.
ഹര്‍ജിക്കാരന്റെ ആവശ്യം നേരത്തെ പ്രതിരോധ മന്ത്രാലയവും തള്ളിയിരുന്നു.
കപ്പലിന്റെ 40 ശതമാനത്തിലധികം പൊളിച്ചു കഴിഞ്ഞു. ഈ ഘട്ടത്തില്‍ ഇടപെടാനാകില്ലെന്നും സര്‍ക്കാര്‍ തീരുമാനം എടുത്തുകഴിഞ്ഞുവെന്നും കോടതി പറഞ്ഞു. കപ്പല്‍ സംരക്ഷിക്കാമെന്ന് അറിയിച്ച് എന്‍വിടെക് മറൈന്‍ കണ്‍സള്‍ട്ടന്റ്സ് ലിമിറ്റഡ് എന്ന കമ്പനിയായിരുന്നു ഹര്‍ജി നല്‍കിയത്.
Discussion about this post