Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Culture

സമൃദ്ധിയുടെ പ്രതീക്ഷകളേകി കണ്ണന്റെ കർണ്ണികാരങ്ങൾ; ഇന്ന് വിഷു

by Brave India Desk
Apr 14, 2021, 06:00 am IST
in Culture
Share on Facebook
Tweet
WhatsApp
Telegram

സമൃദ്ധിയുടെ പുണ്യദിനങ്ങളുടെ പ്രതീക്ഷയിൽ ഇന്ന് വിഷു. കൈനീട്ടവും വിഷുക്കണിയും പടക്കങ്ങളും സദ്യവട്ടവുമായി നന്മയുടെ സുവർണ്ണ ദിനങ്ങൾ വരവേൽക്കാനൊരുങ്ങി നാടും നഗരവും.

ഭഗവാൻ ശ്രീകൃഷ്ണൻ നരകാസുര നിഗ്രഹം നടത്തി തിന്മയ്ക്ക് മേൽ നന്മയുടെ വിജയം ഊട്ടിയുറപ്പിച്ച പുണ്യദിനമാണ് വിഷു എന്നാണ് ഐതിഹ്യം. പുരാതനകാലം മുതൽക്കേ കേരളത്തിൽ വിഷു ആഘോഷിച്ചിരുന്നതായി ചരിത്ര രേഖകളുണ്ട്. എഡി 844ൽ സ്ഥാണു രവി വർമ്മന്റെ ശാസനങ്ങളിൽ വിഷു ആഘോഷങ്ങളെകുറിച്ച് പ്രതിപാദിക്കുന്നുണ്ട്.

Stories you may like

പ്രാർത്ഥിക്കുമ്പോൾ നമ്മൾ അറിയാതെ കണ്ണുകൾ അടയ്ക്കുന്നത് എന്തുകൊണ്ട്? ഇതിനു പിന്നിലെ രഹസ്യവും ശാസ്ത്രവും!

ഗർഭിണിയായ തത്തയുടെ ശാപവും വിരഹവേദനയും;ശ്രീരാമനും സീതയും വീണ്ടും പിരിയാൻ കാരണം;പത്മപുരാണ കഥ

ശ്രീകൃഷ്ണനും കൊന്നപ്പൂക്കളുമാണ് മലയാളിയുടെ മനസ്സിലെ വിഷുവിന്റെ ബിംബങ്ങൾ. കാലാധിപനായി ആരാധിക്കപ്പെടുന്ന ഭഗവാൻ മഹാവിഷ്ണുവിന്റെ അവതാരമായ ശ്രീകൃഷ്ണൻ വിഷുവിന്റെ പ്രതീകമാകുന്നത് കാലാവസ്ഥയിലെ മാറ്റത്തിന് നാന്ദി കുറിക്കുന്ന വിഷു ദിനത്തിന്റെ ശാസ്ത്രീയ യാദൃശ്ചികതയാണ്.

പ്രഭാതത്തിലെ വിഷുക്കണി ദർശനവും കൈനീട്ടം നൽകലുമാണ് വിഷുവിന്റെ പ്രധാന ചടങ്ങുകൾ. വർഷം മുഴുവനും നീണ്ടു നിൽക്കുന്ന സമൃദ്ധിയുടെ പ്രാർത്ഥനയാണ് ഈ ചടങ്ങുകൾ. ‘ആദ്യം കാണുന്നത്‘ എന്ന അർത്ഥത്തിലാണ് ‘കണി‘ എന്ന വാക്ക് ഉപയോഗിക്കുന്നത്. വിഷുക്കണി എന്നാൽ വിഷുവിൻ നാളിലെ ആദ്യ കാഴ്ച എന്നാണ്.

വിഷുദിനത്തിലെ കണിദർശനം സമൃദ്ധിയുടെ പ്രതീകവും പ്രതീക്ഷയുമാണ്. കുട്ടികളെ കണികാണിക്കൽ അതു കൊണ്ട് തന്നെ ഏറെ പ്രാധാന്യമർഹിക്കുന്നതുമാണ്. നെല്ല്, നാരങ്ങ, കണിവെള്ളരി, ചക്ക, കണ്മഷി, വെറ്റില, കൊന്നപ്പൂക്കൾ, നിറദീപം, കണ്ണാടി, നാണയങ്ങൾ, രൂപ, കോടി മുണ്ട് എന്നിവ താലത്തിലോ ഓട്ടുരുളിയിലോ ഭഗവാൻ ശ്രീകൃഷ്ണന്റെ വിഗ്രഹത്തിനൊപ്പം കണിവെക്കുന്നു. ഈ കണിയോടെയാണ് മലയാളിയുടെ പുതുവർഷത്തിലേക്കുള്ള ആദ്യ പ്രാർത്ഥന.

വിഭവസമൃദ്ധമായ വിഷുസദ്യയും ഏറെ വിശേഷമാണ്. കുട്ടികളും മുതിർന്നവരും വിഷുക്കോടി അണിഞ്ഞാണ് സദ്യ ഉണ്ണുന്നത്. മാമ്പഴക്കാലമായതിനാൽ മാമ്പഴപ്പച്ചടിയും മാമ്പഴപ്പുളിശ്ശേരിയും പ്രധാന വിഭവങ്ങളാണ്. തൂശനിലയിലാണ് സസ്യാഹാര സമൃദ്ധമായ സദ്യ വിളമ്പുന്നത്. ഗുരുവായൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലും കുളത്തൂപ്പുഴ ബാലശാസ്താ ക്ഷേത്രത്തിലും വിഷുദിനം വിശേഷമാണ്.

ഈ ദിവസത്തെ ഫലം ഒരു വർഷം മുഴുവൻ നിറഞ്ഞു നിൽക്കുന്നതാണ് എന്നാണ് വിശ്വാസം. കുടുംബത്തിലെ മുതിർന്ന അംഗമാണ് ഏവർക്കും കോടിയും കൈനീട്ടവും നൽകുക. ചില പ്രദേശങ്ങളിൽ വീട്ടുമുറ്റത്ത് കോലമിടുന്ന ചടങ്ങും നിലവിലുണ്ട്. കൂടിച്ചേരലുകളും സദ്യവട്ടവും പുത്തൻ വസ്ത്രങ്ങളും പടക്കങ്ങളുമായി വിഷു കണ്മുന്നിൽ പൂത്തുലയുമ്പോൾ രോഗാതുരതയുടെ ഇരുണ്ട നാളുകൾ നീങ്ങി ആയുരാരോഗ്യ സമ്പൽ സമൃദ്ധികൾ ഏവരിലും നിറയണേയെന്ന പ്രാർത്ഥനയാണ് ഇത്തവണ ഓരോ മലയാളി മനസ്സുകളിലും.

Tags: vishu
Share4
Tweet
Send
Share

Latest stories from this section

വലിയ ദുരന്തങ്ങൾക്ക് കാരണം ആയുധങ്ങളല്ല, വികാരപരമായ കൊച്ചു തെറ്റുകൾ!’; മഹാഭാരതത്തിന്റെ തുടക്കത്തെക്കുറിച്ച് അധികമാരും അറിയാത്ത സത്യം

വലിയ ദുരന്തങ്ങൾക്ക് കാരണം ആയുധങ്ങളല്ല, വികാരപരമായ കൊച്ചു തെറ്റുകൾ!’; മഹാഭാരതത്തിന്റെ തുടക്കത്തെക്കുറിച്ച് അധികമാരും അറിയാത്ത സത്യം

മൂന്ന് ഭാവങ്ങൾ, മൂന്ന് വ്യത്യസ്ത രൂപങ്ങൾ!’; ഹനുമാൻ ചാലിസയിലെ ഈ നാലുവരികളിൽ ഒളിഞ്ഞിരിക്കുന്ന വിജയതന്ത്രം

മൂന്ന് ഭാവങ്ങൾ, മൂന്ന് വ്യത്യസ്ത രൂപങ്ങൾ!’; ഹനുമാൻ ചാലിസയിലെ ഈ നാലുവരികളിൽ ഒളിഞ്ഞിരിക്കുന്ന വിജയതന്ത്രം

കുരുത്തം കെട്ട ഉറുമ്പ് വിചാരിച്ചാൽ സിംഹത്തിന്റെ ഭക്ഷണരീതി വരെ മാറ്റാം; ഞെട്ടിയോ? അങ്ങനെയും നടന്നു…ഒരുകാടിനെ മുഴുവൻ പ്രശ്‌നത്തിലാക്കിയ അൽസൈക്കോകൾ…

കാട്ടിൽ താമസിക്കാത്ത ‘കാടിന്റെ രാജാവ്’!പെണ്ണ് ഇരപിടിക്കും, ആണ് ഭരിക്കും;സിഹംങ്ങൾ ഫാമിലിമാനോ

ധർമ്മത്തിന്റെ ഞാണൊലി:പതിനായിരങ്ങളെ നിഷ്പ്രഭമാക്കിയ രാമബാണം!

ധർമ്മത്തിന്റെ ഞാണൊലി:പതിനായിരങ്ങളെ നിഷ്പ്രഭമാക്കിയ രാമബാണം!

Latest News

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies