ബംഗലൂരു: കർണ്ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പക്ക് രണ്ടാമതും കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം പനിയും ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
നിലവിൽ ബംഗലൂരുവിലെ രാമയ്യ മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലാണ് യെദ്യൂരപ്പ. രണ്ട് ദിവസത്തിന് മുൻപ് നടത്തിയ പരിശോധന ഫലം നെഗറ്റീവ് ആയിരുന്നു. ഇന്ന് വീണ്ടും നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് രോഗബാധ സ്ഥിരീകരിച്ചത്.
അതേസമയം ഇന്ത്യയിൽ കൊവിഡ് വ്യാപനം നിയന്ത്രണമില്ലാതെ തുടരുകയാണ്. രാജ്യത്ത് ആകെ 14,291,917 പേർക്ക് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചു. മരണസംഖ്യ 174,308 ആയി ഉയർന്നു.
കഴിഞ്ഞ ദിവസം പ്രതിദിന രോഗബാധ രാജ്യത്ത് രണ്ട് ലക്ഷം പിന്നിട്ടിരുന്നു.
Discussion about this post