ഡല്‍ഹി: രാജ്യത്ത് ട്രെയിന്‍ സര്‍വീസ് നിര്‍ത്തില്ലെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍. ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവയ്‌ക്കണമെന്ന് സംസ്ഥാനങ്ങള്‍ ഇതുവരെ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടില്ല. ആവശ്യമെങ്കില്‍ ഇത്തവണയും ഇതര സംസ്ഥാനത്തൊഴിലാളികള്‍ക്കായി ശ്രമിക് ട്രെയിനുകള്‍ ആരംഭിക്കാനാണ് റെയില്‍വേ മന്ത്രാലയത്തിന്റെ തീരുമാനം. ഇതര സംസ്ഥാന തൊഴിലാളികളാരും ആശങ്കപ്പെടേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
ഏതെങ്കിലും സംസ്ഥാനങ്ങളില്‍ പ്രത്യേക നിയന്ത്രണങ്ങളുണ്ടെങ്കില്‍ അക്കാര്യം ടിക്കറ്റ് ബുക്കിംഗ് സമയത്ത് തന്നെ യാത്രക്കാരെ റെയില്‍വേ അറിയിക്കുന്നുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ ട്രെയിനുകളോടിക്കാന്‍ അതാതു മേഖലാ ജനറല്‍ മാനേജര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
Discussion about this post