ഒഡിഷ : പ്രശസ്തമായ പുരി ജഗന്നാഥ ക്ഷേത്രത്തില്‍ എല്ലാ സൗകര്യങ്ങളുമുള്ള കൊവിഡ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. എല്ലാ സൗകര്യങ്ങളും ഉള്‍ക്കൊള്ളുന്ന ഗ്രാന്‍ഡ് റോഡിലെ ഭക്ത നിവാസാണ് ശ്രീ ജഗന്നാഥ ക്ഷേത്ര അഡ്മിനിസ്ട്രേഷന് കൊറോണ സെന്ററായി മാറ്റിയതെന്ന് എസ്ജെടിഎ ചീഫ് അഡ്മിനിസ്ട്രേറ്റര്‍ കിഷന് കുമാര്‍ പറഞ്ഞു.
ജില്ലാ ഭരണകൂടവുമായുള്ള അവലോകന യോഗത്തിലായിരുന്നു തീരുമാനം. പ്രാവീണ്യം നേടിയ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ആംബുലന്‍സ് തുടങ്ങിയ എല്ലാ അത്യാധുനിക സജ്ജീകരണങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ടെന്ന് കിഷന് കുമാര്‍ പറഞ്ഞു.
ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഭക്ത നിവാസില്‍ ടെസ്റ്റിംഗ് സൗകര്യവും ആരംഭിക്കും. എല്ലാ കിടക്കകളോട് ചേര്‍ന്ന് ഓക്സിജന്‍ സിലിണ്ടര്‍ ഉണ്ടാകും. ഏതു സമയത്തും ആംബുലന്‍സ് സൗകര്യവും ലഭ്യമാകും. നിലവില്‍ കമ്യൂണിസ്റ്റി ഹെല്‍ത്ത് സെന്ററില്‍ നിന്നും രോഗികളെ മറ്റ് ആശുപത്രികളിലേക്ക് എത്തിക്കാന്‍ ഈ ആംബുലന്‍സുകള്‍ ഉപയോഗിക്കുന്നുണ്ട്. 18 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് വാക്സിനേഷന് നല്‍കുമെന്നും ആയുര്‍വേദ, ഹോമിയോ ചികിത്സ ജൂണ്‍ മുതല്‍ ആരംഭിക്കുമെന്നും കിഷന് കുമാര്‍ പറഞ്ഞു.
Discussion about this post