ബാഗ്ദാദ് എയര്‍പോര്‍ട്ടിലെ യുഎസ് സൈനിക താവളത്തിന് നേരെ റോക്കറ്റ് ആക്രമണം. മൂന്ന് റോക്കറ്റുകളാണ് വ്യോമതാവളത്തില്‍ ഇറാക്കി സൈന്യം തമ്പടിച്ചിരിക്കുന്ന ഭാഗത്ത് പതിച്ചത്. ആക്രമണത്തില്‍ ഒരു ഇറാക്കി സൈനികന് പരിക്കേറ്റു.
തീവ്രവാദ വിരുദ്ധ സഖ്യത്തിന്റെ ഭാഗമായി യുഎസ് സൈനികരുമായി ഇറാക്കി സൈന്യം വ്യോമതാവളം പങ്കിട്ടിരിക്കുകയാണ്. ഒരാഴ്ചയ്ക്കിടെ യുഎസ് സൈനികരെ ലക്ഷ്യം വച്ചുള്ള രണ്ടാമത്തെ ആക്രമണമാണിത്.
അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകരസംഘടനകളൊന്നും തന്നെ ഏറ്റെടുത്തിട്ടില്ല.
ഇറാനുമായി ബന്ധമുള്ള ഭീകരസംഘടനകളാവും ആക്രമണത്തിന്റെ പിന്നിലെന്നാണ് അമേരിക്ക ആരോപിക്കുന്നത്.
Discussion about this post