Monday, March 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഒരു കോടി വാക്സിൻ അധികമായി വാങ്ങി യോഗി സർക്കാർ. സ്വകാര്യ ആശുപത്രികളിലെ ചികിത്സയും സൗജന്യം.

by Brave India Desk
Apr 26, 2021, 05:04 pm IST
in India
Share on FacebookTweetWhatsAppTelegram

ഉത്തർപ്രദേശിൽ മൂന്നാംഘട്ട വാക്സിൻ വിതരണത്തിനുവേണ്ടി ഒരു കോടി വാക്സിനുകൾ വാങ്ങിയതായി യോഗി സർക്കാർ. കേന്ദ്രസർക്കാർ സൗജന്യമായി നൽകുന്ന വാക്സിൻ കൂടാതെ അധികമായാണ് ഒരുകോടി വാക്സിൻ ഡോസുകൾ ഉത്തർപ്രദേശ് സർക്കാർ വാങ്ങിയിരിക്കുന്നത്.

അൻപത് ശതമാനം വാക്സിൻ സൗജന്യമായി സംസ്ഥാനങ്ങൾക്ക് നൽകുമെന്നാണ് കേന്ദ്രഗവണ്മെന്റ്  തീരുമാനം. ബാക്കി വരുന്ന വാക്സിനുകൾ സംസ്ഥാനങ്ങൾ സ്വന്തമായി വാങ്ങണം. സ്വകാര്യ ആശുപത്രികൾക്കും വാക്സിൻ വാങ്ങാൻ അനുവാദമുണ്ട്. ആസാമും ഉത്തർപ്രദേശും കേന്ദ്രവിഹിതത്തിനു പുറമേ ഒരുകോടി വാക്സിൻ വാങ്ങിയിട്ടുണ്ട്.

Stories you may like

ബീഹാർ നിയമസഭ കൗൺസിലിൽ നിന്നും രാജിവച്ച് നിതീഷ് കുമാർ ; ബീഹാറിന് പുതിയ മുഖ്യമന്ത്രി ഉടൻ

ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഷബീർ അഹമ്മദ് ലോൺ അറസ്റ്റിൽ ; പിടിയിലായത് ഡൽഹിയിൽ ഭീകരാക്രമണ പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടെ

ഇതിനുപുറമേ സ്വകാര്യ ആശുപത്രികളിൽ കോവിഡ് രോഗവുമായി ചികിത്സ തേടിയെത്തുന്നവർക്ക് സൗജന്യ ചികിത്സ നൽകാനും യോഗി ആദിത്യനാഥ് ഉത്തരവിറക്കി. സർക്കാർ ആശുപത്രികളിൽ കിടക്കകൾ ലഭ്യമല്ലെങ്കിൽ രോഗികളെ സ്വകാര്യ ആശുപത്രിയിലേക്ക് റഫർ ചെയ്യണമെന്നും അവർക്ക് ചികിത്സ ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കണമെന്നും ഉത്തരവിൽ പറയുന്നു.

സർക്കാർ ആശുപത്രിയിൽ നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് റഫർ ചെയ്യേണ്ടി വരുന്ന രോഗികൾക്ക് ചികിത്സാച്ചിലവുകൾ താങ്ങാൻ പണമില്ലെങ്കിൽ ആയുഷ്മാൻ ഭാരത് പദ്ധതി പ്രകാരം ആ പണം ഗവണ്മെന്റ് നൽകുമെന്നും യോഗി അറിയിച്ചിട്ടുണ്ട്. ഏതെങ്കിലും കോവിഡ് രോഗിക്ക് സ്വകാര്യാ‍ശുപത്രികൾ ചികിത്സ നിഷേധിച്ചാൽ ശക്തമായ നടപടിയുണ്ടാകുമെന്നും അങ്ങനെയുള്ള സംഭവങ്ങൾ നടക്കാതിരിക്കാൻ ഉദ്യോഗസ്ഥർ ജാഗരൂഗരായിരിക്കണമെന്നും യോഗി സർക്കാർ അറിയിച്ചു.

സ്വകാര്യ ആശുപത്രികളിൽ ഓക്സിജന്റെ കുറവില്ല. കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാൻ നടപടികളുണ്ടാകും. കുറ്റം ചെയ്യുന്നവരെ ശക്തമായി കൈകാര്യം ചെയ്യും. ഐഐടി കാൺപൂർ, ഐഐഎം ലക്നൗ,ഐ ഐ ടി ബി എച്ച് യു എന്നിവയുമായി സഹകരിച്ച് ഓക്സിജൻ യൂണിറ്റ് ഓഡിറ്റിംഗ് നടത്തും . ഓക്‌സിജന്റെ ആവശ്യം, വിതരണം, എന്നിവ തത്സമയം ട്രാക്കുചെയ്യുന്നതിനുള്ള സംവിധാനം നടപ്പാക്കുകയും ചെയ്യുമെന്ന്  യോഗി ആദിത്യനാഥ്  പറഞ്ഞു.

Tags: Uttar pradeshyogi aditynathCovid 19 vaccine
Share16TweetSendShare

Latest stories from this section

പ്രതിസന്ധിയെ നേരിടാൻ ഇന്ത്യ നൽകിയത് 38,000 ടൺ ഇന്ധനം ; വാക്കുകളിൽ വിവരിക്കാനാവാത്ത നന്ദി എന്ന് ശ്രീലങ്ക

പ്രതിസന്ധിയെ നേരിടാൻ ഇന്ത്യ നൽകിയത് 38,000 ടൺ ഇന്ധനം ; വാക്കുകളിൽ വിവരിക്കാനാവാത്ത നന്ദി എന്ന് ശ്രീലങ്ക

പ്രധാനമന്ത്രി പാലക്കാട്ടേക്ക് ; തൃശ്ശൂരും പ്രചാരണത്തിന് എത്തും ; മോദിയെ കാണാനെത്തി പതിനായിരങ്ങൾ

പ്രധാനമന്ത്രി പാലക്കാട്ടേക്ക് ; തൃശ്ശൂരും പ്രചാരണത്തിന് എത്തും ; മോദിയെ കാണാനെത്തി പതിനായിരങ്ങൾ

രണ്ട് ഇന്ത്യൻ എൽപിജി കാരിയറുകൾ കൂടി ഹോർമുസ് കടന്നു ; ആറ് ഇന്ത്യൻ കപ്പലുകൾക്ക് കൂടി അനുമതി

രണ്ട് ഇന്ത്യൻ എൽപിജി കാരിയറുകൾ കൂടി ഹോർമുസ് കടന്നു ; ആറ് ഇന്ത്യൻ കപ്പലുകൾക്ക് കൂടി അനുമതി

‘നിങ്ങളുമായി ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു’ ; മോദിക്ക് നന്ദി അറിയിച്ച് പുതിയ നേപ്പാൾ പ്രധാനമന്ത്രി

‘നിങ്ങളുമായി ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു’ ; മോദിക്ക് നന്ദി അറിയിച്ച് പുതിയ നേപ്പാൾ പ്രധാനമന്ത്രി

Discussion about this post

Latest News

ഒരു ഇന്ത്യക്കാരൻ കൂടി കൊല്ലപ്പെട്ടു ; കുവൈറ്റിൽ ശുദ്ധജല പ്ലാന്റിന് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം

ഒരു ഇന്ത്യക്കാരൻ കൂടി കൊല്ലപ്പെട്ടു ; കുവൈറ്റിൽ ശുദ്ധജല പ്ലാന്റിന് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം

ബീഹാർ നിയമസഭ കൗൺസിലിൽ നിന്നും രാജിവച്ച് നിതീഷ് കുമാർ ; ബീഹാറിന് പുതിയ മുഖ്യമന്ത്രി ഉടൻ

ബീഹാർ നിയമസഭ കൗൺസിലിൽ നിന്നും രാജിവച്ച് നിതീഷ് കുമാർ ; ബീഹാറിന് പുതിയ മുഖ്യമന്ത്രി ഉടൻ

ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഷബീർ അഹമ്മദ് ലോൺ അറസ്റ്റിൽ ; പിടിയിലായത് ഡൽഹിയിൽ ഭീകരാക്രമണ പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടെ

ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഷബീർ അഹമ്മദ് ലോൺ അറസ്റ്റിൽ ; പിടിയിലായത് ഡൽഹിയിൽ ഭീകരാക്രമണ പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടെ

കേരളത്തിൽ തീവ്ര ഉഷ്ണതരംഗ സാധ്യത; രാവിലെ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്, ജാഗ്രതാ നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്

കേരളത്തിൽ തീവ്ര ഉഷ്ണതരംഗ സാധ്യത; രാവിലെ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്, ജാഗ്രതാ നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്

ഇറാനിൽ കാലുകുത്തുന്നവരെ പേർഷ്യൻ കടലിലെ സ്രാവുകൾക്ക് തീറ്റയായി നൽകും ; യുഎസ് സൈനികർക്കെതിരെ പരസ്യ ഭീഷണിയുമായി ഇറാൻ

ഇറാനിൽ കാലുകുത്തുന്നവരെ പേർഷ്യൻ കടലിലെ സ്രാവുകൾക്ക് തീറ്റയായി നൽകും ; യുഎസ് സൈനികർക്കെതിരെ പരസ്യ ഭീഷണിയുമായി ഇറാൻ

പ്രതിസന്ധിയെ നേരിടാൻ ഇന്ത്യ നൽകിയത് 38,000 ടൺ ഇന്ധനം ; വാക്കുകളിൽ വിവരിക്കാനാവാത്ത നന്ദി എന്ന് ശ്രീലങ്ക

പ്രതിസന്ധിയെ നേരിടാൻ ഇന്ത്യ നൽകിയത് 38,000 ടൺ ഇന്ധനം ; വാക്കുകളിൽ വിവരിക്കാനാവാത്ത നന്ദി എന്ന് ശ്രീലങ്ക

രണ്ട് മുന്നണികളും ബിജെപിയെ ഭയക്കുന്നു ; കേരളത്തിൽ ബിജെപി യഥാർത്ഥ എ ടീമായി മാറുകയാണെന്ന് മോദി

രണ്ട് മുന്നണികളും ബിജെപിയെ ഭയക്കുന്നു ; കേരളത്തിൽ ബിജെപി യഥാർത്ഥ എ ടീമായി മാറുകയാണെന്ന് മോദി

യുഎസ് ‘രഹസ്യ’ കര ആക്രമണം ആസൂത്രണം ചെയ്യുന്നുവെന്ന് ഇറാൻ ; യുഎസ് സൈനികരെ സ്വീകരിക്കാൻ ഇറാൻ സൈന്യം തയ്യാറാണെന്നും മുന്നറിയിപ്പ്

യുഎസ് ‘രഹസ്യ’ കര ആക്രമണം ആസൂത്രണം ചെയ്യുന്നുവെന്ന് ഇറാൻ ; യുഎസ് സൈനികരെ സ്വീകരിക്കാൻ ഇറാൻ സൈന്യം തയ്യാറാണെന്നും മുന്നറിയിപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies