തിരുവനന്തപുരം: കൊറോണ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് സംസ്ഥാനം. പെരുന്നാളിനോട് അനുബന്ധിച്ച് ശക്തമായ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ആരാധനാലയങ്ങളിൽ കർശന നിയന്ത്രണം ആവശ്യം.
[ പള്ളികളിൽ 50 പേർ മാത്രമേ റമദാൻ നമസ്ക്കാരത്തിൽ പങ്കെടുക്കാവൂ.പള്ളികളിൽ പ്രാർത്ഥനയ്ക്ക് പോകുന്നവർ നിസ്ക്കാര പായ സ്വന്തമായി കൊണ്ടുപോകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.ചെറിയ പള്ളികളിൽ എണ്ണം കുറയ്ക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
പള്ളികളിൽ ഭക്ഷണവും പാനീയവും വിതരണം ചെയ്യുന്നതിന് നിയന്ത്രണം ഉണ്ടാവണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു., സർവ്വകക്ഷി യോഗത്തിന് ശേഷം മാധ്യ മങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഇന്ന് 21,890 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 3251, എറണാകുളം 2515, മലപ്പുറം 2455, തൃശൂര്‍ 2416, തിരുവനന്തപുരം 2272, കണ്ണൂര്‍ 1618, പാലക്കാട് 1342, കോട്ടയം 1275, ആലപ്പുഴ 1183, കാസര്‍ഗോഡ് 1086, ഇടുക്കി 779, കൊല്ലം 741, വയനാട് 500, പത്തനംതിട്ട 457 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
Discussion about this post