പയ്യന്നൂര്‍: മകന്റെ ഭാര്യയുമായി മധ്യവയസ്കന് ഒളിച്ചോടി. വെള്ളരിക്കുണ്ട് കൊന്നക്കാട് വള്ളി കൊച്ചിയിലെ വിന്‍സെന്റ്(61), മകന്റെ ഭാര്യ റാണി(33) എന്നിവരാണ് ഇളയകുട്ടിയായ ഏഴു വയസുകാരനെയും കൊണ്ട് നാടുവിട്ടത്. മൂത്ത കുട്ടിയായ പത്തു വയസുകാരിയെ യുവതി ആംബുലന്‍സ് ഡ്രൈവറായ ഭര്‍ത്താവിനൊപ്പം വിട്ട ശേഷമാണ് വീട്ടുകാരറിയാതെ ഇരുവരും നാടുവിട്ടത്.
വിന്‍സെന്റിന്റെ ഭാര്യ വത്സമ്മയുടെ പരാതിയില്‍ കേസെടുത്ത വെള്ളരിക്കുണ്ട് പോലിസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നാടടക്കിയെങ്കിലും കണ്ടെത്താനായില്ല.ഇരുവരുടെയും മൊബെല്‍ ഫോണ്‍ സ്വിച്ച് ഓഫാണ്. പോലിസ് ആശുപത്രികള്‍ കേന്ദ്രീകരിച്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്.
പത്തനംതിട്ട എരുമേലി സ്വദേശിയായ യുവതി സ്വകാര്യ ആശുപത്രിയിലെ റിസപ്ഷനിസ്റ്റായി ജോലി ചെയ്യവെ ആശുപത്രിയിലെ ആംബുലന്‍സ് ഡ്രൈവറായ പ്രിന്‍സുമായി പ്രണയത്തിലാകുകയും തുടര്‍ന്ന് വിവാഹം ചെയ്യുകയായിരുന്നു. രണ്ടു മക്കളുമായി ഭര്‍ത്താവിനൊപ്പം കഴിയുന്നതിനിടെയാണ് ഭര്‍തൃപിതാവുമായി അടുപ്പത്തിലാകുന്നതും നാടുവിടുന്നതും.
ഇരുവരും തമ്മിലുള്ള ബന്ധമറിഞ്ഞ വീട്ടുകാര്‍ പലതരത്തിലും ബന്ധം തടയാന്‍ ശ്രമം നടന്നിരുന്നുവെങ്കിലും ഗത്യന്തരമില്ലാതെ യുവതിയെ ഭര്‍ത്താവ് സ്വന്തം നാട്ടിലേക്ക് പറഞ്ഞു വിട്ടുവെങ്കിലും കാമുകനായ പിതാവ് മറ്റൊരു വാഹനം അയച്ച് നാട്ടിലെത്തിക്കുകയും കഴിഞ്ഞ ദിവസം നാടുവിടുകയുമായിരുന്നു.
Discussion about this post