തെന്നിന്ത്യൻ താരസുന്ദരിയാണ് നയൻതാര. ഏറെ ആരാധകരുള്ള താരദമ്പതി കൂടിയാണ് നായൻതാരയും വിഘ്‌നേഷ് ശിവനും. താരങ്ങളുടെ ഓരോ വിശേഷവും അറിയുക വളരെ സന്തോഷമുള്ള കാര്യമാണ്. പ്രത്യേകിച്ചും മക്കളായ ഉയിരും ഉലകവും വന്നതിനുശേഷം ഇവരുടെ വീഡിയോകൾ ആരാധകർ ഇരും കൈയും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇപ്പോഴിതാ നയൻതാര പങ്കുവച്ച ചിത്രങ്ങളാണ് സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടുന്നത്.
വിഘ്‌നേഷ് ശിവനൊപ്പമുള്ള ചിത്രങ്ങളാണ് നയൻസ് പങ്കുവച്ചിരിക്കുന്നത്. ഇരുവരും കൈകോർത്ത് നടക്കുന്ന ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. പോസ്റ്റിന് ക്യാപ്ഷനായി രണ്ട് ഹൃദയ ഇമോജിയും ഇട്ടിട്ടുണ്ട്. . ഏതോ പുരാതനമായുള്ള ക്ഷേത്രത്തിലാണ് ഇരുവരും സന്ദർശനം നടത്തിയിരിക്കുന്നത്. കൂടാതെ ബീച്ചിൽ നടക്കുന്നതും , റോഡരികിലൂടെ നടക്കുന്നതുമായ ഫോട്ടോകളും നയൻസ് പങ്കുവച്ചിട്ടുണ്ട്.
ക്യൂട്ട് കപ്പിൾ , ലൗ , വൗ , ഉയിരും ഉലകവും എവിടെ എന്നിങ്ങനെയുള്ള കമന്റുകളാണ് ചിത്രത്തിന് താഴെ ആരാധകർ കുറിച്ചിരിക്കുന്നത്. 2022 ജൂൺ 9ന് ആയിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. താരദമ്പതികളുടെ മക്കളുടെ വിശേഷങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
കുഞ്ചാക്കോ ബോബൻ നായകനായ നിഴലിലാണ് താരം അവസാനമായി അഭിനയിച്ചത്. പുതിയ മലയാള ചിത്രം വിഷു ദിനത്തിൽ പ്രഖ്യാപിച്ചിരുന്നു. ഡിയർ സ്റ്റുഡൻസ് എന്നാണ് സിനിമയുടെ പേര്. ഇതിന്റെ പോസ്റ്റർ ഞായറാഴ്ച പുറത്തിറങ്ങിയിരുന്നു. നടൻ നിവിൻ പോളിയാണ് ചിത്രത്തിന്റെ നിർമ്മാണം.
Discussion about this post