അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മായി നര്‍മ്മദാബെന്‍ മോദി (80) കോവിഡ് ബാധിച്ച് മരിച്ചു. ചൊവ്വാഴ്ച്ച അഹമ്മദാബാദ് സിവില്‍ ആശുപത്രിയിരുന്നു അന്ത്യം. അഹമ്മദാബാദിലെ ന്യൂ റാണിപ് മേഖലയില്‍ മക്കളോടൊപ്പമായിരുന്നു നര്‍മ്മദബെന്‍ താമസിച്ചിരുന്നത്.
കൊവിഡ് ബാധിച്ചതിനെ തുടർന്ന് ആരോഗ്യനില വഷളായി പത്തു ദിവസം മുന്‍പാണ് നര്മ്മദാബെന്നെ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് പ്രധാനമന്ത്രിയുടെ ഇളയ സഹോദരന് പ്രഹ്ളാദ് മോദി പറഞ്ഞു. ആശുപത്രിയില്‍ വച്ചാണ് നര്‍മ്മദാബെന്‍ മരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post