കൊട്ടാരക്കര: കേരള കോണ്‍ഗ്രസ്(ബി) സ്ഥാപക നേതാവും മുന്നാക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാനും മുന്‍ മന്ത്രിയുമായ ആര്‍ ബാലകൃഷ്ണപിള്ള ആശുപത്രിയിൽ. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് അദ്ദേഹത്തെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മാര്‍ച്ചില്‍ കോവിഡ് വാക്‌സിന്‍ എടുത്ത അദ്ദേഹം ശ്വാസതടസത്തെ തുടര്‍ന്ന് നിരവധി ദിവസം ആശുപത്രിയിലായിരുന്നു. പിന്നീട് രോഗമുക്തനായി കൊട്ടാരക്കരയിലെ വീട്ടില്‍ തിരിച്ചെത്തിയ ശേഷം വിശ്രമത്തിലായിരുന്നു.
കഴിഞ്ഞ ദിവസം വീണ്ടും ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചതോടെ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
Discussion about this post